Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാറ്റൂരിലെ 2 മിടുക്കർ ഇന്റർനാഷ്ണൻ ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കളിക്കും

04 May 2024 18:31 IST

Prasanth parappuram

Share News :

അങ്കമാലി: മലയാറ്റൂരിലെ രണ്ട് കുട്ടികൾ ഇന്റർനാഷ്ണൻ ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കളിക്കും. മലയാറ്റൂരിലെ ജിനോസ് ഫുഡ്ബോൾ അക്കാദമിയിലെ ഡാനിൽ കെ ഷിജുവിനും, ലിയോൺ ഷിനോജുവിനുമാണ് ഈ സുവർണാവസരം കൈവന്നിരിക്കുന്നത്. ഇന്റർനാഷണൽ ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സോക്കോളിക്ക് കപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഇ യുടെ ടീമിലെ അംഗങ്ങളാണ് ഇുരുവരും. ജൂൺ പോളണ്ടിൽ വച്ച് നടക്കുന്ന അണ്ടർ 10 മത്സരത്തിലാണ് ഇവർ കളത്തിലിറങ്ങുന്നത്.


യൂറോപ്യൻ ക്ലബ്ബുകളായ ബാഴ്സലോണ, ജുവന്റസ്, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകൾ അണിനിരക്കുന്ന ഫുട്ബോൾ മത്സരങ്ങളിൽ ഏഷ്യയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമാണ് പങ്കെടുക്കുന്നത്. സ്പോർട്സ് ഹൂഡ് അക്കാദമിയുടെ കീഴിൽ പരിശീലനം നേടി വരികയാണ് രണ്ടു പേരും. അമൽ ആണ് മുഖ്യ പരിശീലകൻ.15 അംഗ ടീമിൽ 11 പേർ കേരളത്തിൽ നിന്നും 4 പേർ ബാഗ്ലൂരിൽ നിന്നുമുള്ളവരാണ്.


മലയാറ്റൂർ കണ്ണോത്താൻ വീട്ടിൽ ഷിജുവിന്റെയും ജിഷയുടേയും മകനാണ് ഡാനിൽ. നടുവട്ടം പാലമറ്റം വീട്ടിൽ ഷിനോജിന്റേയും റിന്റിയുടേയും മകനാണ് ലിയോൺ. ഡാനിൽ മലയാറ്റൂർ സെന്റ്മേരീസ് എൽ പി സ്‌കൂളിൽ 4 -ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ലിയോൺ കിടങ്ങൂർ ഓക്സീലിയം സ്‌കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.






Follow us on :

More in Related News