Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2024 20:03 IST
Share News :
കടുത്തുരുത്തി: ഹരിതകേരളം മിഷൻ കേരള പുനർനിർമാണ പദ്ധതിയുടെ സഹായത്തോടെ ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സ്ഥാപിക്കുന്ന ജലഗുണനിലവാര പരിശോധന ലാബിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 27ന് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 11ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയാകും. നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ മുഖ്യപ്രഭാഷണം നടത്തും.
ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 70 ജലഗുണനിലവാര പരിശോധന ലാബുകളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 30 ലാബുകൾ സ്ഥാപിക്കാനുള്ള നടപടി പൂർത്തീകരിച്ചു. ജില്ലയിലെ മുഴുവൻ കിണറുകളിലെയും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് ലക്ഷ്യം.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യസാബു, ബ്ലോക്ക് പഞ്ചായത്തംഗം മേഘല ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആർഷ ബൈജു, പി.ഐ. എബ്രഹാം, ശ്രീജ സുരേഷ്, ഗ്രാമപഞ്ചായത്തംഗം വി.എൻ. ജയകുമാർ, വിദ്യാകിരണം കോ-ഓർഡിനേറ്റർ പി. പ്രസാദ്, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി, ജി.വി.എച്ച്.എസ്. പ്രിൻസിപ്പൽ പി.എക്സ്. ബിയാട്രീസ് മറിയ, വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ എം.എസ്. ബിജീഷ്, ഹെഡ്മിസ്ട്രസ് പി.എം. സുനിത, പി.ടി.എ. പ്രസിഡന്റ് വി.എസ്. സുഗേഷ്, മുകേഷ് എന്നിവർ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.