Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൻഷൻ ഗുണഭോക്താക്കൾ നിർബന്ധമായും മസ്റ്ററിംഗ് ചെയ്യണം.

22 Jun 2024 22:13 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ സർക്കാർ ഉത്തരവായി.

 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും 25-06-2024 മുതൽ 24.08.2024 വരെയുള്ള കാലയളവിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് ചെയ്യണം. 

നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന മുന്നെ മസ്റ്ററിംഗ് ചെയ്ത എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യണ്ടേതാണ്.

പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി എത്രയും വേഗം ഇത് പൂർത്തീകരിക്കേണ്ടതാണ്.

Follow us on :

More in Related News