Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2025 12:36 IST
Share News :
പരപ്പനങ്ങാടി : കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാര സംരക്ഷണ ജാഥയ്ക്ക് പരപ്പനങ്ങാടിയിൽ ഉജ്ജ്വല സ്വീകരണം. ജി.എസ്.ടി.യിലെ അപാകങ്ങൾ പരിഹരിക്കുക, കെട്ടിട വാടകയിൽ ചുമത്തിയ 18 ശതമാനം ജി.എസ്.ടി. പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ.
വ്യാപാരസംരക്ഷണജാഥക്ക് പരപ്പനങ്ങാടിയിൽ നൽകിയ
സ്വീകരണയോഗത്തിൽ സി പി ഐ എം തിരൂരങ്ങാടി ഏരിയ സെൻ്റർ അംഗം തുടിശ്ശേരി കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ജാഥയുടെ ഉദ്യേശലക്ഷ്യങ്ങൾ വിശദീകരിച്ച് സമിതിയുടെ സംസ്ഥാന സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ
ഇ എസ് ബിജു സംസാരിച്ചു.
വ്യാപാര വ്യവസായ സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദ് കോയ, ജില്ല സെക്രട്ടറി ദിനേശൻ, ജില്ല ജോയന്റ് സെക്രട്ടറി പി. സുനിൽകുമാർ, എക്സിക്യൂട്ടീവ് അംഗം എൻ.വി. ഗോപാലകൃഷ്ണൻ, ഏരിയ സെക്രട്ടറി അഷറഫ് ഷിഫ എന്നിവർ സംബന്ധിച്ചു.
സ്വാഗത സംഘം കൺവീനർ ടി.ബാബു സ്വാഗതവും, എ.വി.രഘുനാഥൻ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.