Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2025 21:28 IST
Share News :
കുന്ദമംഗലം :ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ കർണ്ണാടക മംഗലാപുരം സ്വദേശി ഇംറാൻ അംജദ് ഇത്യാർ എന്ന ഇർഷാദ് (30 ) നെയാണ് കുന്ദമംഗലം പോലീസ് കർണ്ണാടകയിലെ ഹസ്സനിൽനിന്നും പിടികൂടിയത്.
2025 ജനുവരി 21 ന് കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസ്സിൽ പഞ്ചാബിൽ നിന്നും അറസ്റ്റിലായ രണ്ട് ടാൻസാനിയൻ സ്വദേശികളും, നോയിഡയിൽ നിന്നും അറസ്റ്റിലായ നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ 8 പേരെ കുന്ദമംഗലം പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ്സിലെ നാലാം പ്രതിയാണ് ഇംറാൻ. ഈ കേസ്സിൽ നേരത്തെ 8 പതികൾ അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ തെളിവെടുപ്പിനായി ബാംഗ്ലൂരിൽ കൊണ്ടുപോവുകയും, തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തിയതിൽ നിന്നും, പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും കൂട്ടുപ്രതികളെ കുറിച്ച് കുന്ദമംഗലം പോലീസ് മനസ്സിലാക്കുകയും, അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാൾ ആഫ്രിക്കൻ സ്വദേശികളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി വാങ്ങിക്കുകയും, ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയുമാണ് ചെയ്തിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എം.ഡി.എം.എ എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ് ഇംറാൻ എന്നും, ഇയാൾക്ക് ആന്ധ്രയിൽ 14 കിലോഗ്രാം കഞ്ചാവുമായി പിടിയിലായതിനും, ബാംഗ്ലൂിൽവെച്ച് 175 കിലോഗ്രാം കഞ്ചാവുമായി പിടിയിലായതിനും, തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ 3.5 കിലോഗ്രാം കഞ്ചാവുമായി പിടിയിലായതിനും കേസ്സുകൾ നിലവിലുണ്ടെന്നും, ഈ കേസ്സുകളിലെല്ലാം ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ കഴിഞ്ഞുവരവെയാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലാവുന്നത്.
പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലന്നും, വൈഫൈ ഉപയോഗിച്ച് വാട്സാപ്പിൽ മാത്രം മയക്കുമരുന്ന് ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്ന പ്രതിയെ ഇരുപതിലേറെ ലോഡ്ജുകളിലും, അവിടങ്ങളിലെ രജിസ്റ്ററുകളും, സി.സി.ടി.വി ഫൂട്ടേജുകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഹസ്സനിലെ ലോഡ്ജിലെ മുറിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പ്രതി താമസിച്ചിരുന്ന റൂമിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും, നാല് വൈഫൈ റൂട്ടറുകളും, എം.ഡിഎം.എ വലിയ്ക്കാനുപയോഗിക്കുന്ന ഗ്ളാസ് കുഴൽ, എം.ഡി..എം എ അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് തുലാസ് എന്നിവയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.