Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രിയ പാർട്ടികൾ കലാപ സമരങ്ങൾ നടത്തുന്നു - അഡ്വ. പ്രശാന്ത് ഭൂഷൻ.

18 Aug 2024 18:51 IST

santhosh sharma.v

Share News :

വൈക്കം: സമാധനപരമായ സമരങ്ങൾക്കു പകരം രാഷ്ട്രിയ പാർട്ടികൾ കലാപസമരങ്ങൾ നടത്തുന്നുവെന്നും അത് രാജ്യത്ത് വളരെയധികം പ്രശ്നങ്ങൾക്ക് വഴി തുറക്കുന്നുവെന്നും ഇന്ത്യയിലെ മുതിർന്ന അഭിഭാഷകനും എഴുത്ത് കാരനുമായ അഡ്വ. പ്രശാന്ത് ഭൂഷൻ അഭിപ്രായപ്പെട്ടു. നമ്മൾ ഉണ്ടാക്കുന്ന ഒരോ പ്രശ്നങ്ങളാണ് വയനാട് ദുരന്തം ഉൾപ്പെടെയുള്ളവയെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും ദുരവസ്ഥയും ഉണ്ടാകാതിരിക്കാൻ വൈക്കം സത്യഗ്രഹം പോലെയുള്ള ചെറുത്തു നിൽപുകൾ ഈ രാജ്യത്ത് ഉണ്ടേകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് മഹാത്മാഗാന്ധിജി സ്ഥാപിച്ച പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശബരി ആശ്രമത്തിൻ്റെ കീഴിലുള്ള ഹരിജൻ സേവക് സംഘത്തിൻ്റെ കേരള ഘടകത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ശതാബ്ദി സമ്മേളനത്തിൽ " വൈക്കം സത്യഗ്രഹവും മഹാത്മാഗാന്ധിയും " എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു പ്രശാന്ത് ഭൂഷൻ.

വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ എം. ജി. സർവകലശാല ഗാന്ധിയൻ പഠന കേന്ദ്രം മുൻ ഡയറക്ടർ ഡോ. എം.പി. മത്തായി അദ്ധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജെഷ് സമ്മേളനം ഉത്ഘാടനം ചെയ്തു. സി.കെ. ആശ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. ഹരിജൻ സേവക് സംഘം പ്രസിഡൻ്റ് ഡോ. എൻ. ഗോപാല കൃഷ്ണൻ നായരുടെ വൈക്കം സത്യഗ്രഹവും മഹാത്മാഗാന്ധിയും എന്ന പുസ്തകത്തിൻ്റെ പ്രകാശനം അഡ്വ. പ്രശാന്ത് ഭൂഷൻ എസ്.പി. സി. എസ്. പ്രസിഡൻ്റ് അഡ്വ. പി.കെ. ഹരികുമാറിന് നൽകി നിർവ്വഹിച്ചു.

ഹരിജൻ സേവക് സംഘ് ജനറൽ സെകട്ടറി എം.എൻ. ഗോപാലകൃഷ്ണ പണിക്കർ, ഡോ. ജേക്കബ്ബ് വടക്കാംചേരി, സാം ജി ടി.വി. പുരം, മോഹൻ.ഡി.ബാബു, പി. ജി. ഷാജിമോൻ, അരവിന്ദൻ കെ എസ് . മംഗലം, മോഹൻദാസ് വെച്ചൂർ, പി. ജി. തങ്കമ്മ , പി.ടി. സുഭാഷ് , എം. ജെ. ജോർജ്, ബി.അനിൽകുമാർ, എം.ഡി. ബാബു രാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഗാനരചയിതാവ് സജി. പി. രാജിന് മികച്ച സാംസ്കാരിക പ്രവർത്തനത്തിനുള്ള ഹരിജൻ സേവക് സംഘിൻ്റെ പുരസ്കാരം ചടങ്ങിൽ വെച്ച് പ്രശാന്ത് ഭൂഷൻ നൽകി.



Follow us on :

More in Related News