Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 20:21 IST
Share News :
പാലക്കാട് : പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ അടക്കം വിവിധയിടങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടി. പാലക്കാട് ജില്ലയില്‍ മോട്ടർ വാഹന വകുപ്പിന്‍റെ നാല് ചെക്പോസ്‌റ്റുകളില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത ഒന്നര ലക്ഷത്തോളം രൂപ വിജിലൻസ് പിടികൂടിയത്. വാളയാർ ഇൻ ചെക്പോസ്റ്റില്‍ നിന്നും 90650 രൂപയും ഔട്ട് ചെക്പോസ്റ്റില്‍ നിന്നും 29000 രൂപയും കണ്ടെടുത്തു. ഗോപാലപുരം ആർ.ടി.ഒ ചെക്പോസ്റ്റിലെ പരിശോധനയില്‍ 15650 രൂപയാണ് കണ്ടെടുത്തത്. മീനാക്ഷിപുരം മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റില്‍ നിന്നും 4050 രൂപയും കണ്ടെടുത്തു. ഓഫിസുകളുടെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലുള്ള പണമാണ് വിജിലൻസ് കണ്ടെടുത്തത്. പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുലർച്ചെയുള്ള പരിശോധനയില്‍ തൃശൂർ, എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.