Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ യുവതീ- യുവാക്കൾക്കായി പ്രീ -മാരിറ്റൽ യുവസംഗമം നടത്തി.

09 Jun 2024 14:20 IST

santhosh sharma.v

Share News :

വൈക്കം: മാതൃകാപരവും സ്നേഹാധിഷ്ഠിതവുമായി കുടുംബ ജീവിതം നയിക്കുവാൻ ശാസ്ത്രീയവും സമഗ്രവുമായ പരിശീലനം അനിവാര്യമാണെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. വൈക്കം താലൂക്കിലെ 97 കരയോഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുവതീ- യുവാക്കൾക്കായി നടത്തിയ പ്രീ - മാരിറ്റൽ യുവസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത വിജയം നേടുവാൻ ഭാരതീയ ദർശനങ്ങൾ യുവതലമുറക്ക് വഴികാട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ ആർ നായർ പദ്ധതി വിശദീകരിച്ചു. സി. പി നാരായണൻ നായർ, പി. എൻ രാധാകൃഷ്ണൻ, ബി. ജയകുമാർ, പി .ഡി രാധാകൃഷ്ണൻ , രമ്യ ശിവദാസ്, മീരാ മോഹൻദാസ്, ഓമന എന്നിവർ പ്രസംഗിച്ചു. ഡോ അനിൽകുമാർ, പ്രൊഫ. ടി .ഗീത, സുഭാഷ് ചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് നയിച്ചു.

Follow us on :

More in Related News