Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വയോജന ദിനാചരണം തലമുറകളുടെ ഒത്തുചേരലായി. '

29 Jul 2024 17:18 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എഴുനൂറ് കൊച്ചുമക്കളും അഞ്ഞൂറോളം മുത്തച്ഛൻമാരും മുത്തശ്ശിമാരും ഒത്തുചേർന്ന് നടത്തിയ വയോജനദിനാചരണം നവ്യാ അനുഭവമായി. മുത്തച്ഛൻമാരും മുത്തശ്ശിമാരും കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് മുത്തം നൽകിയപ്പോൾ തലമുറ സംഗമം ഏവർക്കും വേറിട്ട അനുഭവമായി. യേശുവിൻ്റെ മുത്തശ്ശി, മുത്തച്ഛന്മാരായ വി. അന്ന, വി.ജോവാക്കിം എന്നിവരുടെ തിരുനാൾ വയോജന ദിനമായി ആചരിക്കാനുള്ള 

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം ഉൾക്കൊണ്ടായിരുന്നു തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളിയുടെ ആഭിമുഖ്യത്തിൽ മുത്തശ്ശി, മുത്തച്ഛന്മാരുടെ സംഗമം നടത്തിയത്.

കുട്ടികൾ തയാറാക്കിയ ആശംസാകാർഡുകൾ നൽകിയും,പ്രത്യേകം തയ്യാറാക്കിയ മാല അണിയിച്ചുമാണ് വയോജനങ്ങളെ പള്ളിയിലേക്ക് സ്വീകരിച്ചത് . സൺഡേ സ്കൂൾ വക സമ്മാനപൊതികളും നൽകി. 

ദിവ്യബലിക്ക് അസിസ്റ്റന്റ് വികാരി റവ.ഫാ. ഫ്രെഡി കോട്ടൂർ മുഖ്യ കാർമ്മികത്വം വഹിച്ചു. ഡീക്കൻ വിനു മുളവരിക്കൽ സന്ദേശം നൽകി.വികാരി റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഉത്ഘാടനം ചെയ്തു.അറിവും, അനുഭവവുമുള്ള വയോജനങ്ങളും, പുതിയ തലമുറയും ഒത്തു ചേർന്ന സംഗമം അവിസ്മരണീയ മുഹൂർത്തമാണെന്ന് റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അഭിപ്രായപ്പെട്ടു. ട്രസ്റ്റി ബേബി പുത്തൻപറമ്പിൽ, പി സി സി പ്രസിഡന്റ് ഷാജി ഈറ്റത്തോട്, ഹെഡ്മാസ്റ്റർ തോമസ് അമ്പലത്തിൽ,വിദ്യാർത്ഥി പ്രതിനിധി ആഗ്നസ് റോയ്, തോമസ് മണമേൽ എന്നിവർ പ്രസംഗിച്ചു.സൺ‌ഡേ സ്ക്കൂൾ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിയ ചടങ്ങിന് അധ്യാപകരായ ആനി ജോർജ്, സെബാസ്റ്റ്യൻ കെ.ജെ, സെബാസ്റ്റ്യൻ വി എം , നിഷ ജിനു, സോന സാൻ്റി, ഗീത ആന്റണി എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News