Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനാഭിമുഖ കുർബാന പുനസ്ഥാപിക്കണം-എഫ്ജെഎഫ് എന്നാൽ പുതിയ സ്വയം ഭരണാധികാരസഭ എന്നത് വ്യാമോഹം - ഫാ ജോസ് മാണിപ്പറമ്പിൽ

23 Jun 2024 12:21 IST

WILSON MECHERY

Share News :



സീറോ മലബാർ സിനഡ് വിശുദ്ധ കുർബാന സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കുവാൻ ജനാഭിമുഖ കുർബാന തുടരുവാൻ രൂപതകൾക്കും ഇടവകൾക്കും വൈദികർക്കും അനുവാദം നൽകുക മാത്രമാണ് പോംവഴി എന്ന് എഫ് .ജെ .എഫ് സംഘടന.

തൃശ്ശൂർ അതിരൂപതയിലും ഇരിഞ്ഞാലക്കുട രൂപതയിലും അതിനുള്ള സൗകര്യം ഒരുക്കണം

.

ഇന്ത്യൻ ട്രസ്റ്റ്‌ ആക്ട് അനുസരിച്ചു തൃശൂർ ജില്ല ആസ്ഥാനമായി 2022 മുതൽ പ്രവർത്തിച്ചു വരുന്ന ക്രൈസ്തവ വിശ്വാസികളുടെ ഒരു കൂട്ടായ്മയാണ് ഫ്രറ്റേണിറ്റി ഫോർ ജസ്റ്റിസ് ആൻഡ് ഫെയ്ത്ത്(FJF) എന്ന സംഘടന . കോഴിക്കോട് ഇനി സാഹിത്യ നഗരം

 സീറോ മലബാർ സിനഡുകൾ ഇറക്കിയ സർക്കുലറുകളും അറിയിപ്പുകളും വൈദികരിലും, സന്യസ്തരിലും, വിശ്വാസികളിലും, കുടുംബങ്ങളിലും, പൊതുസമൂഹത്തിലും ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും ക്രൈസ്തവ സാക്ഷ്യം ഇല്ലാതാക്കുന്നതിനും മാത്രമേ ഇടയാക്കിയിട്ടുള്ളൂ എന്ന് FJF സംഘടന വിലയിരുത്തുന്നു.

എന്നാൽ എറണാകുളം - അങ്കമാലി രൂപതയിലെ വിമത വൈദികരുടെ ആവശ്യംഅന്യായമാണെന്ന് ഏകീകൃത കുർബാനയുടെ വക്താവായി അറിയപ്പെടുന്ന ഇരിങ്ങാലക്കുട രൂപതയിലെ ഫാ. ജോസ് മാണിപ്പറമ്പിൽ പറഞ്ഞു.ജനാഭിമുഖ കുർബാന അനുവദിക്കാത്ത പക്ഷം സ്വയം ഭരണാധികാരസഭയായി കത്തോലിക്കാ സഭയിൽ തന്നെ തുടരാമെന്ന പ്രതീക്ഷ വെറും വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.മാർപാപ്പയെ ധിക്കരിച്ച് മുന്നോട്ടു പോകുന്നവരുടെ ആഗ്രഹമാണിത്. അതുകൊണ്ടുതന്നെ അവർക്ക് എങ്ങനെ മാർപാപ്പ സ്വയം ഭരണാധികാര സഭക്കുള്ള അനുമതി നൽകും?അദ്ദേഹം ചോദിച്ചു

Follow us on :

More in Related News