Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.വി. അൻവർ എം.എൽ.എ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നു.

03 Oct 2024 21:50 IST

- Jithu Vijay

Share News :


മലപ്പുറം : ഇടതു മുന്നണിയുമായിയുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച പി.വി. അൻവർ എം.എൽ.എ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നു. പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദീകരണയോഗം മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നടക്കും. ഒക്ടോബർ ആറിന് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് പരിപാടി.


മഞ്ചേരിയിലെ ജസീല ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനവും നടക്കും. മതേതരത്വം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷട്രീയ പാർട്ടിയായിരിക്കും രൂപീകരിക്കുകയെന്ന് അൻവർ പറഞ്ഞു.

Follow us on :

More in Related News