Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ. എസ് ഇ ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

18 Jun 2024 21:04 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി(കല്ലറ) കെ. എസ് ഇ ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കല്ലറ പുത്തൻപള്ളി പാലക്കാട്ട് വീട്ടിൽ മൈക്കിൾ മാത്യു(38) ആണ് മരിച്ചത്. ചൊവ്വ വൈകിട്ട് 5 ഓടെ മുണ്ടാർ തമ്പാൻ ബ്ലോക്ക് പാടശേഖരത്തിലാണ് അപകടം നടന്നത്.തട്ടാപറമ്പ് സൗത്ത് പാടശേഖരത്തിലെ പഴയ തടി പോസ്റ്റുകൾ മാറ്റി കോൺക്രീറ്റ് പോസ്റ്റുകൾ സ്ഥാപിക്കുന്ന വർക്ക് നടന്നുവരികയായിരുന്നു. പോസ്റ്റുകൾ മാറിയ ശേഷം വൈകുന്നേരത്തോടെ ലൈൻ ചാർജ് ചെയ്തു. ഇതിനു ശേഷം പണി സാധാനങ്ങൾ എടുത്ത് വെയ്ക്കുന്നതിൻ്റെ ഭാഗമായി സമീപത്ത് തന്നെയുള്ള തമ്പാൻ ബ്ലോക്കിലെ പോസ്റ്റിൽ ചാരി വെച്ചിരുന്ന അലുമിനിയം ഗോവണി എടുക്കാനായി പോയ മൈക്കിളിന് ഗോവണി എടുക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് മറ്റ് തൊഴിലാളികൾ ഓടിയെത്തി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്തുരുത്തി പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: മാത്യു. അമ്മ: ലില്ലിക്കുട്ടി. സഹോദരങ്ങൾ: ബിജു, സിബി. സംസ്കാരം പിന്നീട്.

Follow us on :

More in Related News