Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2024 22:36 IST
Share News :
മുക്കം: വയനാട് പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്കായി വനിത പ്രവർത്തകരും രംഗത്ത്. ഒരാഴ്ചയോളമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വനിത സ്ക്വാഡ് പ്രവർത്തനം സജീവമാണ്. രാഹുൽ ഗാന്ധിക്ക്കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിപ്പിച്ച് 5 ലക്ഷത്തിന് മുകളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു.
രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ഒരോവനിതകളും പ്രചരണ രംഗത്ത് സജീവമാവണമെന്നും ദിവ്യ ഷിബു പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ടഭ്യർത്ഥന കത്ത് വീടുകളിലെത്തിക്കുന്ന പ്രവർത്തകർ ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കേണ്ടതിൻ്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട് .
Follow us on :
Tags:
More in Related News
Please select your location.