Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 21:01 IST
Share News :
നിലമ്പൂർ : കനത്ത മഴയില്‍ മലപ്പുറം വഴിക്കടവിലെ ആദിവാസി നഗര്‍ ഒറ്റപ്പെട്ടു. പുന്നപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് വഴിക്കടവ് പുഞ്ചക്കൊല്ലി, അളക്കല്‍ നഗറുകള്‍ ഒറ്റപ്പെട്ടത്. നീലഗിരി, വഴിക്കടവ് മേഖലകളിലെ കനത്ത മഴയാണ് പുഴയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. കാടിനുള്ളിലെ രണ്ട് കോളനികളിലായി ഏതാണ് 140ഓളം പേരാണ് താമസിക്കുന്നത്.
2018ലുണ്ടായ പ്രളയത്തില്‍ ഈ മേഖലയിലെ കോണ്‍ഗ്രീറ്റ് പാലം ഒലിച്ചുപോയിരുന്നു. മുള കൊണ്ടുണ്ടാക്കിയ ചങ്ങാടമാണ് പുന്നപ്പുഴ കടക്കാന്‍ ഇവിടെയുള്ളവര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുഴയില്‍ ജലനിരപ്പ് വര്‍ദ്ധിച്ചതോടെ ചങ്ങാടത്തില്‍ പുഴകടക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.