Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫോറസ്റ്റ് ഡ്രൈവര്‍ പരീക്ഷ മാര്‍ച്ച് നാലു മുതല്‍ ഏഴു വരെ

26 Feb 2025 12:20 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ജില്ലയിലെ വനം-വന്യജീവി വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവര്‍( ജനറല്‍) (കാറ്റഗറി നമ്പര്‍ - 111/ 2022 ), ഫോറസ്റ്റ് ഡ്രൈവര്‍ ( എന്‍ സി എ-ഇ/ടി/ബി) ( കാറ്റഗറി നമ്പര്‍ - 700/ 2021), ഫോറസ്റ്റ് ഡ്രൈവര്‍ (എന്‍ സി എ-എസ് സി) ( കാറ്റഗറി നമ്പര്‍ - 701/2021) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രായോഗിക പരീക്ഷ മാര്‍ച്ച് നാലു മുതല്‍ ഏഴു വരെ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗൺ ണ്‍ലോഡ് ചെയ്യാം. അഡ്മിഷന്‍ ടിക്കറ്റിലെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച്, അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, സാധുവായ ഡ്രൈവിങ്ങ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആവശ്യമായ മറ്റ് രേഖകള്‍ എന്നിവ സഹിതം അനുവദിക്കപ്പെട്ട കേന്ദ്രത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം.ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗാര്‍ത്ഥികളെ പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല.

Follow us on :

More in Related News