Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 08:27 IST
Share News :
വടകര മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2024-2025 അദ്ധ്യായന വര്‍ഷം ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം.
പ്ലസ് ടു/വി.എച്ച്.എസ്.ഇ (സയന്‍സ്), ഐ.ടി.എ, കെ.ജി.സി.ഇ കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാം. ലാറ്ററല്‍ എന്‍ട്രിക്ക് www.polyadmission.org/let വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തി ഫീസ് അടയ്ക്കണം. അപേക്ഷ ഫീ 400 രൂപ; പട്ടികവിഭാഗക്കാര്‍ക്ക് 200 രൂപ. എസ് സി/എസ് ടി /ഒഇസി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ:
0496-2524920, 9497840006
ലക്ഷം രൂപയുടെ ശോഭീന്ദ്ര പുരസ്‌കാരത്തിന് മെയ് 31 വരെ അപേക്ഷിക്കാം
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന ഗ്രീന്‍ ക്‌ളീന്‍ കേരള മിഷന്‍ സംഘടിപ്പിക്കുന്ന ഗ്രീനിങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള ഹരിത മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ശോഭീന്ദ്ര പുരസ്‌കാരം ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ പ്രഖ്യാപിക്കും.
ഒരു വര്‍ഷത്തോളമായി ജില്ലയില്‍ നടത്തിയ ഹരിത പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചതിനാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
വൃക്ഷത്തൈ പരിപാലനം, ജൈവ വൈവിദ്യ ഉദ്യാനം, ഓണ്‍ലൈന്‍ ക്വിസ്, ശാസ്ത്രപ്രദര്‍ശനം, ഹരിതകല എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ഒരു ലക്ഷം രൂപയുടെ പുരസ്കാരത്തിന് മെയ് 31 വരെ അപേക്ഷിക്കാം.
പദ്ധതിയുടെ ഭാഗമായി മെയ് 22 ന് കടലുണ്ടി പക്ഷിസങ്കേതത്തില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.
കേരളത്തില്‍ നിന്നും ഒരു കോടി വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തി പരിപാലിച്ച്, അതിന്റെ വിവിധ ഘട്ടങ്ങളിലുള്ള വളര്‍ച്ച പ്രകടമാകുന്ന ഫോട്ടോ www.GreenCleanEarth.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗമായ UNEP യിലേക്ക് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രീന്‍ ക്ലീന്‍ കേരള വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ 1,13,000 ത്തിൽ അധികം തൈകള്‍ അപ്ലോഡ് ചെയ്ത പദ്ധതിയില്‍ ഈ വര്‍ഷം 10 ലക്ഷം തൈകള്‍ അപ്ലോഡ് ചെയ്യാന്‍ ലക്ഷ്യമിടുന്നു Green Clean Kerala എന്ന യൂട്യൂബ് ചാനലിലൂടെയാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവയുടെ വീഡിയോ തയാറാക്കി 9645964592 എന്ന നമ്പറിലേക്ക് വാട്‌സാപ്പ്/ടെലിഗ്രാം വഴി അയക്കണമെന്ന് ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ കണ്‍വീനര്‍ കെ മുഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു.
അക്വാസ്കേപ്പിങ് & ബോൺസായി ഗാർഡനിങ്
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ 'Aquascaping & Bonsai Gardening' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രായപരിധി 45 വയസ്. പത്താം ക്ലാസും മുകളിലും വിദ്യാഭ്യാസയോഗ്യതയുള്ള ആര്‍ക്കും പങ്കെടുക്കാം. ട്രെയിനിങ് ഫീ 2200 രൂപ. ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കാണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 30. വിവരങ്ങള്‍ക്ക് www.mbgips.in, ഫോണ്‍ 0495-2430939.
ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സ്
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. താത്പര്യമുളളവര്‍
ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9526415698.
Follow us on :
Tags:
More in Related News
Please select your location.