Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 12:16 IST
Share News :
കോഴിക്കോട് : കേരളത്തിൻ്റെ പുറംകടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുകളുടെ കാർഗോ മാനിഫെസ്റ്റ് പുറത്ത് വിട്ടു. 157 കണ്ടെയ്‌നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പല്‍ ഇതുവരെ മുങ്ങിയിട്ടില്ല. ആരുടെയും നിയന്ത്രണത്തിലുമല്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്.
കപ്പലില്‍ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേഡ് ബേയില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ്. കറുത്ത കട്ടിയുള്ള പുക ഇപ്പോഴും ഉയരുന്നുണ്ട്, കൂടുതല്‍ കണ്ടെയ്‌നറുകള്‍ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കണ്ടയ്നറുകള്‍ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കപ്പല്‍ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു. തീപിടിക്കുന്നതും, വെള്ളവുമായി കലർന്നാല്‍ അപകടരമാകുന്നതുമായ രാസവസ്തുക്കള്‍ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു.
കപ്പല്‍ അപകടത്തില്‍ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരില്‍ 2 പേരുടെ നില ഗുരുതരം. അപകടത്തിന്റെ ആഘാതം കുറച്ചത് നേവിയും കോസ്റ്റ് ഗാർഡും നടത്തിയ മിന്നല്‍ നീക്കങ്ങളാണ്. മൂന്നാഴ്ചക്കിടെ 2 വൻ കപ്പല്‍ ദുരന്തങ്ങളുണ്ടായതോടെ കേരളതീരം നേരിടുന്നത് സമാനതകളില്ലാത്ത പാരിസ്ഥിതിക ഭീഷണിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കണ്ടെയ്നറുകളില്‍ ഉള്ള ടണ്‍ കണക്കിന് കീടനാശിനികളും രാസ വസ്തുക്കളും കടലില്‍ കലരുമെന്ന് ആശങ്കയുണ്ട്.
Follow us on :
Tags:
More in Related News
Please select your location.