Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 19:00 IST
Share News :
കളഞ്ഞു കിട്ടിയ നാലര പവൻ്റെ മാല മുസ്തഫയും ബഷീറും ഉടമയ്ക്ക് കൈമാറി
പറവൂർ: കളഞ്ഞു കിട്ടിയ നാലര പവൻ്റെ സ്വർണ്ണ താലിമാല അടുവാശ്ശേരി നങ്ങാട്ടിൽ അംബിക നാരായണന് തിരികെ നൽകി കരിപ്പാല മുസ്തഫയും, ബഷീറും മാതൃകയായി.
ചൊവ്വാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിടെയാണ് മാല നഷ്ടമായത്. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം അംബിക അറിയുന്നത്. ഇതിനിടെ തടിക്കക്കടവിൽ വഴിയരികിൽ കിടന്ന് മുസ്തഫക്കും, ബഷീറിനും മാല കിട്ടി. സ്വർണ്ണമാണോയെന്ന് ഉറപ്പു വരുത്തിയ ശേഷം പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകളിൽ മാല കിട്ടിയ വിവരം പോസ്റ്റു ചെയ്തു. ഇതറിഞ്ഞ അംബിക മാല നഷ്ടമായ വിവരം വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ ജയചന്ദ്രനെ അറിയിച്ചു. തുടർന്ന് ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തിലാണ് മാല അംബികയ്ക്ക് കൈമാറിയത്.
Follow us on :
Tags:
More in Related News
Please select your location.