Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധികൃതരുടെ അനാസ്ഥ:ചാവക്കാട് നഗരസഭയിൽ ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരം...

21 Jun 2024 12:27 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ അധികൃതരുടെ അനാസ്ഥ കാരണം ചാവക്കാട് നഗരസഭയിൽ ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരം.മണത്തല അയിനിപുള്ളി നാല് സെന്റിന്റെ അടുത്തുള്ള ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിൽ(വാർഡ്-27) നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ മഴ പെയ്തതോടെ ചീഞ്ഞു നാറി മാറുകയാണ്.മഴക്കാലമായതോടെ ദുരിതം പേറി ജീവിക്കേണ്ട അവസ്ഥയാണ് സംസ്കരണ കേന്ദ്ര പരിസരവാസികൾ.മഴമൂലം കെട്ടിനിൽക്കുന്ന മലിനജലം ഒഴുക്കിവിടുന്നത് പ്രകൃതിയോട് ഇണങ്ങി ചേർന്നുകൊണ്ടിരിക്കുന്ന സുന്ദരമായ മത്തിക്കായലിലേക്കാണ് ചെന്നെത്തുന്നത്.അതുമൂലം പരിസരവാസികളായ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെയാണ് രോഗശയ്യയിലേക്ക് തള്ളിവിടുന്നത്.അടിസ്ഥാന ആവശ്യമായ ശുദ്ധ വായു,ശുദ്ധജലം പോലും മലിനമായിക്കൊണ്ടിരിക്കുന്ന ഒരു ദുരവസ്ഥയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നത്.ആരോഗ്യപരമായ ഒരു ജീവിത അന്തരീക്ഷം ചാവക്കാട് നഗരസഭയുടെ അനാസ്ഥമൂലം ഈ തലമുറയ്ക്ക് കൈവിട്ട് പോയിക്കൊണ്ടിരിക്കുന്നു.നഗരസഭ പരിധിയിലുള്ള അമിതമായ മാലിന്യങ്ങൾ ഇവിടെ കുന്നുകൂട്ടി ദ്രവിച്ച നിലയിൽ കിടക്കുന്നതിനാൽ ദുർഗന്ധം വമിച്ച്‌ ജനങ്ങൾക്ക് പരിസര പ്രദേശം മുഴുവനും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.കാലങ്ങളോളം പരിഹാരം തേടുന്ന പരിസരവാസികളുടെ ദുരിതത്തിന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.പൊതുജനങ്ങളുടെയും,വിവിധ രാഷ്ട്രീയ പാർട്ടികളുടെയും,സംഘാടകരുടെയും പരാതി കൂമ്പാരം കുവിഞ്ഞിട്ടും നടപടി ഇതുവരെ ഉണ്ടായിട്ടില്ല.വർഷങ്ങൾക്ക് മുമ്പ് മന്ത്രിമാരും,നേതാക്കന്മാരും കൊട്ടി ആഘോഷിച്ച്‌ ഉദ്‌ഘാടനം ചെയ്ത ട്രെഞ്ചിങ് ഗ്രൗണ്ടിൻറെ അവസ്ഥ ഒരു ചെറുവിരൽ അനക്കം പോലുമില്ലാതെ,അതേപോലെ തുടരുകയാണ്.കൂടാതെ തെരുവ് നായ്ക്കളുടെ ശല്യവും,പകർച്ച വ്യാധി പകർത്തുന്ന ഈച്ചകളുടെയും,കൊതുകുകളുടെയും വർധന,കൂടാതെ പ്രദേശത്തുള്ള തോടുകളിൽ കൊതുകു മുട്ടയിട്ട് പെരുകുന്നതും എല്ലാം നാട്ടുകാരെ പരിഭ്രാന്തി ആക്കുന്നു.പകർച്ച വ്യാധിയാൽ പ്രദേശവാസികൾ പലരും പുറത്ത് പറയാൻ പറ്റാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.പ്രദേശവാസിയായ ബാബു കാളിടകത്തിന് ശ്വാസംമുട്ട് കാരണം ഇപ്പോൾ ചികിത്സയിലാണ്.സ്ഥിരമായ ദുർഗന്ധവും,ശ്വാസംമുട്ടും സഹിക്കാനാവാതെ ബാബുവിന്റെ നേതൃത്വത്തിൽ പ്രദേശത്തിലെ മുഴുവൻ പേരുടെയും ഒപ്പു ശേഖരണം നടത്തി കളക്ടറിന് നിവേദനം നൽകിയിട്ടുണ്ട്.ഈ ചീഞ്ഞുനാറുന്ന സ്‌ട്രെഞ്ചിങ് ഗ്രൗണ്ടിൽ നിന്ന് എന്നാണ് മുക്തം തേടുക എന്ന പരിസരവാസികളുടെ കാത്തിരിപ്പ് സഫലമാകുമോ! -------------


ബാബു കാളിടകത്ത്(പ്രദേശവാസി):മണത്തല പരപ്പിൽത്താഴത്തെ ഖര മാലിന്യ മൈതാനത്തിനടുത്ത് താമസിക്കുന്ന കുട്ടികൾക്ക് ത്വക് രോഗം മൂലം ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്.മുതിർന്നവർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും,അലർജിയും മൂലം ബുദ്ധിമുട്ടുകയാണ്.മാലിന്യപ്രശ്നം രൂക്ഷമായിട്ടും ഇവിടത്തെ ജനങ്ങൾ ഒറ്റപ്പെട്ട തുരുത്തുപോലെ കഴിയുകയാണ്.  

Follow us on :

More in Related News