Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2024 17:58 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവിൽ ശക്തമായ കുഴിപ്പൻ തിരമാലയിൽ കെട്ടിടം തകർന്നുവീണു.മുമ്പ് ടെലിഫോൺ ബൂത്തായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തിരയിൽ തകർന്നുവീണത്.കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന ഹോട്ടലും ഭാഗികമായി തകർന്നു.കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന രണ്ട് തെങ്ങുകളും വീഴുന്ന നിലയിലാണ് ഉള്ളത്.അമ്പലത്ത് വീട്ടിൽ പരീതിന്റെ "ബോംബെ" ഹോട്ടലാണ് തകർന്നത്.കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഹോട്ടലിന്റെ സാധനങ്ങൾ പൂർണ്ണമായും നശിച്ചു.ഏകദേശം ഇരുപതിനായിരം രൂപയോളം നഷ്ടം ഉണ്ടായതായി പറയുന്നു.കഴിഞ്ഞവർഷം കടൽക്ഷോഭം മൂലം ഒരു കെട്ടിടം പൂർണമായി തകർന്നിരുന്നു.കടലിൽ നിന്ന് പത്ത് മീറ്റർ അകലത്തിലാണ് റോഡ് പോയിരിക്കുന്നത്.അതിനാൽ എപ്പോൾ വേണമെങ്കിലും റോഡ് തകർന്നുപോവാമെന്ന അവസ്ഥയാണ്.കുടിവെള്ളത്തിലേക്ക് ഉപ്പു കലരുന്നതും മേഖലയിൽ ജനങ്ങളെ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.അപകടകരമായ സ്ഥലമായി അഞ്ചങ്ങാടി വളവ് മാറിയിരിക്കുന്നു എന്ന് നാട്ടുകാർ പറഞ്ഞു.ഇതിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും നാട്ടുകാർ പറഞ്ഞു.ശക്തമായ തിരയിൽ കെട്ടിടം വീണതോടെ ആശങ്കയിലായിരിക്കുകയാണ് പ്രദേശ വാസികൾ.വർഷങ്ങളായി ഇവിടുത്തെ ജനങ്ങൾ ഈ ദുരിതം അനുവഭവിക്കുന്നുണ്ടങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.കടൽ ഭിത്തി തകർന്ന സ്ഥലങ്ങളിലാണ് കടൽ ക്ഷോഭം കൂടുതലായിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.