Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശവർക്കർ നിയമനത്തെ ചൊല്ലി ഭരണ സമിതിയോഗത്തിൽ ബഹളവും പ്രതിഷേധവും ഇടത് പക്ഷ അംഗങ്ങൾ ഇടപ്പെട്ട് ഒന്നാം റാങ്ക് കാരിയെ നിയമിപ്പിച്ചു.

24 Aug 2024 21:19 IST

UNNICHEKKU .M

Share News :


മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ആശ വർക്കർ നിയമനത്തെ ചൊല്ലി ഭരണ സമിതിയോഗത്തിൽ ബഹളവും പ്രതിഷേധവും. ഒന്നാം റാങ്ക് കാരിക്കുള്ള നിയമനം ഇടത് പക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ നടപ്പിലാക്കിപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ  ഒഴിവുള്ള ആശാവർക്കർ ഒഴിവിലേക്ക് നിയമപ്രകാരം പഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ളഅഞ്ചംഗത്തിൻ്റെ നേതൃത്വത്തിൽ ഇന്റർവ്യൂ നടത്തിയിരുന്നു. ഇപ്രകാരം പങ്കെടുത്ത രണ്ട് പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു, ഒന്നാം റാങ്കുകാരിക്ക് 80 മാർക്കും , രണ്ടാം റാങ്കുകാരിക്ക് 70 മാർക്ക് ലഭിച്ചു നിയമനത്തിനുള്ള രൂപരേഖ തയ്യാറായി റിപ്പോർട്ട് അധികൃതർക്ക് സമർപ്പിച്ചിരുന്നു.ഇൻ്റവ്യുവിൽ പങ്കെടുത്ത് ഒന്നാംറാങ്ക്ലഭിച്ചഉദ്യോഗാർത്ഥിയെ നിയമിക്കാനുള്ള അജണ്ട, വ്യാജ പരാതി നൽകിമാറ്റിവെക്കാൻപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയതായി ഇടത് പക്ഷ അംഗങ്ങൾ ആരോപിച്ച് ഭരണ സമിതി യോഗത്തിൽ ബഹളം വെച്ചു. ഒന്നാം റാങ്കുകാരിയെ മാറ്റി നിർത്തി രണ്ടാം റാങ്കുകാരിയുടെ നിയമന നീക്കംഇടതുപക്ഷ മെമ്പർമാരുടെ ഇടപെടലിന്റെ ഭാഗമായിതടസ്സപ്പെട്ടു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയും ഇടതുപക്ഷ മെമ്പർമാരുടെ നിലപാട്ശരിവെക്കുകയും ചെയ്തതായി എൽഡി എഫ് അംഗങ്ങൾ പറഞ്ഞു . ഇത്രയൊക്കെ ആയിട്ടും വഴങ്ങാതിരുന്ന പഞ്ചായത്ത്പ്രസിഡണ്ടിനെ തീരുമാനമെടുക്കാതെ പുറത്തു പോകാൻ അനുവദിക്കാത്ത രീതിയിൽ ഭരണസമിതി യോഗത്തിൽ ഇടത് പക്ഷ അംഗങ്ങൾതടഞ്ഞുനിർത്തുകയായിരുന്നു.ഒരു മണിക്കൂർ നീണ്ട,ശക്തമായ പ്രതിഷേധത്തെ തുടർന്ന്,ഇടതുപക്ഷ മെമ്പർമാരുടെ തീരുമാനം അംഗീകരിക്കുകയും റാങ്ക്ലിസ്റ്റ് മുറ പ്രകാരംപുതിയആശാവർക്കരെനിയമിക്കുകയായിരുന്നു, ഭരണസമിതി അംഗങ്ങൾക്കിടയിലുള്ള, അഭിപ്രായ ഭിന്നതെയെല്ലാം മറ നീക്കി പുറത്തുവന്ന ഭരണസമിതി യോഗമാണ് ശനിയാഴ്ച്ച കടന്ന് പോയത്. കെപി ഷാജി, കെ ശിവദാസൻ, എം ആർ സുകുമാരൻ, കെ കെ നൗഷാദ്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത, സിജി സിബി എന്നുവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച് കൊണ്ട് നിയമന തീരുമാനം എടുപ്പിച്ചത്.

ചിത്രം: ആശ വർക്കർ നിയമനെത്തെ ചൊല്ലിയുണ്ടായ പ്രശ്നത്തിൽ ഇടത് പക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നു.

Follow us on :

More in Related News