Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും അക്കാഡമിക് രംഗത്ത് സഹകരിച്ച് പ്രവർത്തിക്കും

22 May 2024 15:55 IST

CN Remya

Share News :

കോട്ടയം: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനും പാലായിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും അക്കാഡമിക് രംഗത്ത് സഹകരിച്ച് പ്രവർത്തിക്കും. ഇത് സംബന്ധിച്ച ധാരണാപത്രം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ ഡോ. അനുപമ ഭട്നഗറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി റെജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണനും വെള്ളിയാഴ്ച ഒപ്പുവയ്ക്കും. ഐഐഎംസിയുടെ കോട്ടയം ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ ഡോ. രാജീവ് ധരാസ്‌ക്കർ, കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ റീജിയണൽ ഡയറക്ടർ പ്രൊഫ. ഡോ. അനിൽകുമാർ വടവാതൂർ എന്നിവർ പങ്കെടുക്കും. 

മാധ്യമ പ്രവർത്തന രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായ കൃത്രിമ ബുദ്ധി, സൈബർ സെക്യൂരിറ്റി, സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ, വെബ്സൈറ്റ് നിർമ്മാണം, റോബോട്ടിക്‌സ്, തുടങ്ങിയ മേഖലകളിൽ ഐഐഐടി ഐഐഎംസി സർവകലാശാലയ്ക്ക് അക്കാഡമിക് സഹായം നൽകും . കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് , ക്രൈസിസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഐഐഐഎംസി നേടിയ മികവ് ഐഐഐടിക്കും പ്രയോജനപ്പെടും.

Follow us on :

More in Related News