Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2024 15:16 IST
Share News :
കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ സി.പി. എം ഭാരവാഹിയാണ് അപരനായി മത്സരിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃ ഷ്ണൻ എംഎൽഎ. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടൻ മത്സരിക്കുമ്പോൾ പാർട്ടി നേതൃത്വത്തിന്റെ അറിവോടുകൂടിയാണോ അപരൻ മത്സരിക്കുന്നതെന്ന് വ്യക്തമാക്കണം.
അല്ലെങ്കിൽ അപരൻ റിബൽ സ്ഥാനാർത്ഥിയാണ്. പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയല്ലെങ്കിൽ അപരൻ ഫ്രാൻസിസ് ജോർജിനെതിരെ നടപടിയെടുക്കാൻ സിപിഎം തയ്യാറാകണം. പാർട്ടി പാനലിലുള്ള മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ് അപരന്റെ സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഇതെല്ലാം പാർട്ടിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.
യുഡിഎഫ് സ്ഥാനാർത്ഥി വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുള്ളതുകൊണ്ടാണ് ഇടതുമുന്നണി ഇത്തരത്തിൽ വെപ്രാളം കാണിക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.