Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 17:00 IST
Share News :
വയനാട് : വയനാട്ടിൽ ചത്ത കടുവയുടെ ആന്തരിക അവയവങ്ങളില്‍ നിന്നും കൊല്ലപ്പെട്ട രാധയുടെ ശരീര അവശിഷ്ടങ്ങളും കമ്മലും കണ്ടെത്തി. ചത്ത നിലിയല്‍ കണ്ടെത്തിയ കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകള്‍ കടുവയുടെ മരണത്തിന് കാരണമായി. കഴുത്തിലെ മുറിവാണ് കടുവയുടെ മരണ കാരണം. ഈ ഏറ്റുമുട്ടല്‍ ഉണ്ടായത് ഇന്നലെയാണ്.
ഉള്‍വനത്തിലെ മറ്റൊരു കടുവയുടെ ആക്രമണം തന്നെയാണ് ഉണ്ടായത്. കടുവ ചത്തത് രാവിലെ നാല് മണിയോടെ ആയിരിക്കുമെന്നും കേരള ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു. ചത്തത് നാലു വയസിനും ഏഴു വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കടുവയാണെന്നും റിപ്പോർട്ടില്‍ പറയുന്നു. നാല് വെറ്റിനറി ഡോക്ടേഴ്സിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു പോസ്റ്റ്‌മോര്‍ട്ടം.
പുലർച്ചെ 2.30 ഓടെയാണ് കടുവയെ കണ്ടെത്തിയത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡൻറിഫിക്കേഷൻ മാർക്കുകള്‍ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്. കടുവ ചത്തത് ജഡം കണ്ടെത്തുന്നതിന്റെ രണ്ട് മണിക്കൂർ മുൻപാണെന്നും റിപ്പോർട്ടില്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നതിനിടയില്‍ കടുവ കാടിനുള്ളിലേക്ക് കയറി. ഈ സമയം മറ്റൊരു കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. പുലർച്ചെ നാല് മാണിക്ക് ശേഷമാണ് കടുവ ചത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയില്‍ കണ്ടെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്.
Follow us on :
Tags:
More in Related News
Please select your location.