Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർണാടക സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അർജുന്റെ കുടുംബം

21 Jul 2024 11:50 IST

Shafeek cn

Share News :

ർണാടകസർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിൽ വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുന്റെ കുടുംബം. ‘രക്ഷാപ്രവർത്തനത്തിന്‌ സൈന്യത്തെ കൊണ്ടുവരണം. അല്ലെങ്കിൽ കേരളത്തിലെ സന്നദ്ധരായവരെ രക്ഷാപ്രവർത്തനം നടത്താൻ അനുവദിക്കണം. അവിടെയുള്ള സംവിധാനങ്ങളിൽ വിശ്വാസം നഷ്‌ടപ്പെട്ടു. അവിടെ പോയ മക്കൾക്ക്‌ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയുണ്ട്‌.


 മകന്റെ വണ്ടിയുടെ ഉടമയെ ഉന്നതപൊലീസ്‌ ഉദ്യോഗസ്ഥർ മർദിച്ചു’–- കോഴിക്കോട്‌ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുന്റെ അമ്മ ഷീല വാർത്താസമ്മേളനത്തിൽ നിറകണ്ണുകളോടെ പറഞ്ഞു. സൈന്യത്തിന്റെ സേവനം ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിക്കും നിവേദനം നൽകി.


കത്ത്‌ കിട്ടിയെന്നും നടപടികളെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചതായും അവർ പറഞ്ഞു. അർജുൻ കുടുങ്ങിയെന്ന്‌ പറയുന്ന സ്ഥലത്ത്‌ എത്രയോ വണ്ടിക്കാർ വിശ്രമിക്കാറുണ്ട്‌. പതിനഞ്ചിലേറെ ആളുകളും ആറോളം വണ്ടികളും അവിടെ കണ്ടെന്ന്‌ ദൃക്‌സാക്ഷികൾ പറയുന്നത്‌ കന്നഡ വാർത്തകളിലുണ്ടായിരുന്നു. അതൊന്നും അധികൃതർ ശ്രദ്ധിച്ചില്ല. അർജുനായി മണ്ണെടുത്തുതുടങ്ങിയപ്പോൾ എത്ര മൃതദേഹങ്ങൾ കിട്ടിയെന്നോ വണ്ടികൾ കിട്ടിയെന്നോ പുറംലോകം അറിയുന്നില്ല. വിവരം പുറത്തുവിടണം. ഞങ്ങളുടെ മകനെ എത്രയും വേഗം തിരിച്ചുകിട്ടണം. –- ഷീല പറഞ്ഞു.


അർജുനെ കണ്ടുകിട്ടുന്നതുവരെ രക്ഷാപ്രവർത്തനം നിർത്തിവയ്‌ക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തുനിന്നെത്തിയ രക്ഷാപ്രവർത്തകനുമായി ചെന്നപ്പോൾ തടഞ്ഞുവച്ചു, ലോറി ഉടമയെ മർദിച്ചു. ഇത്രയും സമ്മർദമുണ്ടായിട്ടും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ല. ഒന്നോ രണ്ടോ ദിവസം കൂടി കാത്തിരിക്കാം എന്നാണ്‌ അവിടുത്തെ മന്ത്രി പറഞ്ഞത്‌. പരാതി കൊടുത്തത്‌ 16ന്‌; എഫ്‌ഐആർ ഇട്ടത്‌ 19ന്‌ അർജുനെ കാണാനില്ലെന്ന വിവരം അറിഞ്ഞില്ലെന്നാണ്‌ കർണാടക പൊലീസ്‌ പറയുന്നത്‌. 16ന്‌ രാത്രി അങ്കോള പൊലീസ്‌ സ്‌റ്റേഷനിൽ സഹോദരി വിളിച്ചപ്പോൾ അവർ പറഞ്ഞത്‌ ഉടമയുടെ പരാതി കിട്ടിയെന്നായിരുന്നു. ഫോട്ടോ ചോദിച്ചപ്പോൾ അയച്ചുകൊടുത്തു. 17ന്‌ രാവിലെ അവിടെയെത്തിയ അനുജൻ അഭിജിത്തടക്കം സ്‌റ്റേഷനിൽ നിരവധി തവണ കയറിയിറങ്ങി. എന്നാൽ വെള്ളിയാഴ്ചയാണ് മാത്രമാണ്‌ എഫ്‌ഐആർ ഇട്ടതെന്നും ബന്ധുക്കൾ പറഞ്ഞു.

Follow us on :

Tags:

More in Related News