Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2024 13:20 IST
Share News :
വൈക്കം: വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ലെന്നും നവോത്ഥാന മൂല്യങ്ങൾ നിലനിർത്തുന്നവരാണ് കേരളീയർ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തലയോലപ്പറമ്പ് പള്ളിക്കവലയിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ ഭാഗമായി എംപിമാർ പോയിട്ടും അവരുടെ ശബ്ദം പല ഘട്ടങ്ങളിലും കേൾക്കാൻ കഴിഞ്ഞില്ലെന്നും ഒരു മൂലയിൽ പോയി ഒളിച്ചിരിക്കുന്ന സ്ഥിതിയാണ് പലപ്പോഴും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന നിരവധി കോൺഗ്രസ് നേതാക്കൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വക്കറ്റ് പി. കെ ഹരികുമാർ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി, ജോസ് കെ മാണി എം.പി, മന്ത്രി വി. എൻ വാസവൻ, സി.കെ ആശ തുടങ്ങിയ എൽഡിഎഫ് മുന്നണി നേതാക്കൾ യോഗത്തിൽ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.