Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 15:08 IST
Share News :
വൈക്കം: അത്തം ദിനത്തിൽ വല്ലകം ജീവനിലയത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി " അത്തം പത്തിന് പൊന്നോണം എൻ്റെ ഓണ ചിന്തകൾ " എന്ന പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ചലചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. അനാഥർക്കും അശരണർക്കുമൊപ്പം ഓണം ആഘോഷി ക്കുകയാണ് ഏറ്റവും അർത്ഥവത്തായ കാര്യമെന്ന് വിജയലക്ഷ്മി പറഞ്ഞു. റെനർജി സിസ്റ്റത്തിൻ്റെ മാനേജിംഗ് ഡയറക്ടർ റോയിക്രിസ്റ്റിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈക്കം മുൻസിപ്പിൽ ചെയർപേഴ്സൺ പ്രീതാ രാജേഷ് അഗതികൾക്ക് ഓണക്കോടി വിതരണം ചെയ്തു. മുൻസിപ്പൽ വൈസ് ചെയർമാൻ പി.റ്റി. സുബാഷ്, എം.വി. മനോജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി ഡി ജോർജ്, മിനിറാഫി, സേതുലക്‌ഷമി അനിൽകുമാർ, എം.എൻ ദിവാകരൻ നായർ, വി റ്റി. ജെയിംസ്, ഇടവട്ടം ജയകുമാർ എം ജെ ജോർജ്, രാജീവ് മുളക്കുളം, എം.അനിൽ കുമാർ ശ്രീദേവി അനിരുദ്ധൻ, ജോസ് കാലായിൽ ഹരികൃഷ്ണൻ, എംഡി.സത്യൻ ജീവനിലയം ഡയറക്ടർമാരായ ജേക്കബ് പൂതവേലിൽ , ജോർജ്ജ് ജോസഫ് മറ്റപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ച. ഓണാഘോഷ പരിപാടിയുടെ ഭാഗമായി അന്തേവാസികൾക്ക് ഓണ സദ്യയും ഒരുക്കി.
Follow us on :
Tags:
More in Related News
Please select your location.