Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 09:17 IST
Share News :
കോഴിക്കോട് : മുസ്‌ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ 2025-28 കാലയളവിലേക്കുള്ള സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റായി ഡോ. പി.എ. ഫസല്‍ഗഫൂറിനെ ഏഴാം തവണയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. എം.ഇ.എസ്. മെഡിക്കല്‍കോളേജ് ന്യൂറോളജിവിഭാഗം തലവനും കേരള ആരോഗ്യ സര്‍വ്വകലാശാല ഗവേണിംഗ്
കൗണ്‍സില്‍ അംഗവും, കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ് പ്രസിഡന്റും ഗ്രന്ഥകാരനും പ്രശസ്ത ക്വിസ്മാസ്റ്ററും രാഷ്ട്രീയ നിരീക്ഷകനുമാണ്. വിദ്യാഭ്യാസ സാമൂഹ്യമേഖലകളിലെ സര്‍ക്കാര്‍ സമിതികളിലും ന്യൂനപക്ഷ, മാനേജ്‌മെന്റ്‌സംഘടനകളിലുംഡോ. ഫസല്‍ഗഫൂര്‍ സജീവമാണ്.
ജനറല്‍സെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീന്‍ തൃശൂര്‍ജില്ലയിലെ ഏറിയാട് സ്വദേശിയാണ്. പ്രമുഖസ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പ്രശസ്തമായ തറവാട്
കറുകപ്പാടത്ത് കുടുംബാംഗമാണ്. തൃശൂര്‍ജില്ലയിലെ സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍സജീവ പങ്കാളിത്തം വഹിക്കുന്നവ്യക്തിയാണ്. ഇത്
രണ്ടാം തവണയാണ് കുഞ്ഞുമൊയ്തീന്‍ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന ട്രഷററായി പൊന്നാനിയിലെ ഒ.സി. മുഹമ്മദ് സലാഹുദ്ദീന്‍ രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായി ഇ.പി. മോയിന്‍ കുട്ടി (വണ്ടൂര്‍), ടി.എം. സക്കീര്‍ ഹുസ്സൈന്‍ (പെരുമ്പാവൂര്‍), എം.എം. അഷറഫ് (എറണാകുളം), കെ. മുഹമ്മദ്ഷാഫി (മലപ്പുറം) സംസ്ഥാന സെക്രട്ടറിമാരായിവി.പി.അബ്ദുറഹ്മാന്‍ (കോഴിക്കോട്), എസ്. എം.എസ്. മുജീബ്‌റഹ്മാന്‍ (പാലക്കാട്), ഡോ. അബ്ദുല്‍റഹീം ഫസല്‍ (കോഴിക്കോട്), വി.എച്ച്. മജീദ് (കോട്ടയം) എന്നിവരെയും 2025-2028 വര്‍ഷത്തേക്കുള്ളസംസ്ഥാന ഭാരവാഹികളായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന എക്‌സിക്യൂട്ടീവ്
അംഗങ്ങളായി വി.മൊയ്തുട്ടി (പെരിന്തല്‍മണ്ണ), എ.എം. അബൂബക്കര്‍ (എറണാകുളം), സി.ടി. സക്കീര്‍ ഹുസൈന്‍ (കോഴിക്കോട്), ഡോ. ബി. അബ്ദുല്‍സലാം (കൊല്ലം), കെ.എം. അബ്ദുല്‍സലാം (കൊടുങ്ങല്ലൂര്‍), പ്രൊഫ. എം.കെ. ഫരീത് (ഈരാറ്റുപേട്ട), പി.എച്ച്. നജീബ് (കോട്ടയം), കെ. അബ്ദുല്‍ലത്തീഫ് (വളാഞ്ചേരി), പി.എന്‍. മുഹമ്മദ് (മലപ്പുറം), പി.കെ. അബ്ദുല്‍ലത്തീഫ് (കോഴിക്കോട്) ഇ. ഷംസുദ്ദീന്‍ (കൊല്ലം), അഡ്വ. എം.ഇബ്രാഹിംകുട്ടി (കരുനാഗപ്പള്ളി), അഡ്വ. എം. ഹംസകുരിക്കള്‍ (നിലമ്പൂര്‍), അഡ്വ. കെ.എം. നവാസ് (കൊടുങ്ങല്ലൂര്‍), കെ. അബ്ദുല്‍ജലീല്‍ (മലപ്പുറം) എന്നിവരെയുംതെരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ ഡോ.കെ.എ. ഹാഷിം അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.