Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2024 09:39 IST
Share News :
മലപ്പുറം : സിനിമാ രംഗത്ത് സ്ത്രീ നടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മറ്റി അന്വേഷണ റിപ്പോർട്ട് വളരെ ഞെട്ടിക്കുന്നതാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ മലപ്പുറം ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളാണ് സിനിമാരംഗത്ത് നടക്കുന്നത്. സിനിമാ സംവിധാനം ഒരു മാഫിയാ രീതിയിലേക്ക് മാറിയിരിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ കാര്യമായ ഇടപെടൽ നടത്തി കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച് ചേർന്ന യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എ.പി.അബ്ദുൾ സമദ്, ജില്ലാ ജന.സെക്രട്ടറി റഷീദ് തലക്കടത്തൂർ, ബാവ ക്ലാരി, അബ്ദുൽ മജീദ് മൊല്ലഞ്ചേരി ,അബ്ദുൽ റഹീം പൂക്കത്ത്, മുസ്തഫ ഹാജി പുത്തൻതെരു, പി.എ.ഗഫൂർ താനൂർ, എം.സി.അറഫാത്ത് പാറപ്പുറം, ജെ.എ. ബീന, ബിന്ദു തിരിച്ചിലങ്ങാടി, സുലൈഖ പരപ്പനങ്ങാടി സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.