Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 12:21 IST
Share News :
മലപ്പുറം : 31-ാമത് എസ്. എസ്.എഫ് കരുളായി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. പള്ളിക്കുന്ന് കാരുണ്യ ഓഡിറ്റോറിയത്തിൽജൂലൈ 22 ന് സ്റ്റേജിതര മത്സരങ്ങളോടെ ആരംഭിച്ച പരിപാടികൾ 23 ന് രാത്രിയോട് കൂടിയാണ് അവസാനിച്ചത്.
സെക്ടർ പരിധിയിലെ 10 യൂണിറ്റുകൾ മാറ്റുരച്ച പരിപാടിയിൽ ആതിഥേയരായ പള്ളിക്കുന്ന് യൂണിറ്റ് 435 പോയിൻ്റ് നേടി ജേതാക്കളായി. 429 പോയിൻ്റുമായി മുല്ലപ്പള്ളിയും 369 പോയിന്റോടെ വരക്കുളം യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെരിന്തൽമണ്ണ അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാളം പ്രൊഫസർ വിനയചന്ദ്രൻ പുലാപ്പെറ്റ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിശാരിയിൽ അസൈനാർ, മുഹമ്മദ് സുഫിയാൻ സിദ്ദീഖി, അസ്ഹർ ബുഖാരി എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് നടന്ന സമാപന സംഗമം സമസ്ത മേഖല ട്രഷറർ കെ. ഷൗക്കത്തലി സഖാഫി കരുളായി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി കെ പി ജമാൽ കരുളായി സർക്കിൾ സെക്രട്ടറി അസിസ് മുസ്ലിയാർ നിർവഹിച്ചു. എസ്.വൈ എസ് നിലമ്പൂർ സോൺ പ്രസിഡൻ്റ് സി.കെ.നാസർ മുസ്‌ലിയാർ, ഉമർ അസ്ഹരി എന്നിവർ അടുത്തവർഷം സാഹിത്യോത്സവിന് ആതിഥേയരാകുന്ന കരുളായി യൂണിറ്റ് പ്രതിനിധികൾക്ക് പതാക കൈമാറി. ചടങ്ങിൽ എസ് എസ് എഫ് കരുളായി സെക്ടർ പ്രസിഡണ്ട് ഷംനാസ് സഖാഫി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ സലാം ഹാജി, ഉമർ മദനി, മുസ്തഫ മുസ്‌ലിയാർ, മിഥ്ലാജ് അഹ്സനി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.