Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 15:51 IST
Share News :
കടുത്തുരുത്തി: ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കാൻ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന സംഘങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വാല്യൂ ആഡഡ് പ്രോസസിംഗ്-ഡ്രൈ ഫിഷ് യൂണിറ്റ്, ഫിഷ് ബൂത്ത്, വാല്യൂ ആഡഡ് പ്രോഡക്ട് - ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്, റസ്റ്ററന്റ്/ഹോട്ടൽ, കാറ്ററിംഗ് സർവീസ്, ഫ്ളോർ മിൽ, ബേക്കറി/ഫുഡ് പ്രോസസ്സിംഗ്, പ്രൊവിഷൻ സ്റ്റോർ, തയ്യൽ യൂണിറ്റ്, ബ്യൂട്ടി പാർലർ, ലാബ് ആൻഡ് മെഡിക്കൽ സ്റ്റോർ, പെറ്റ് ഷോപ്പ്, ഗാർഡൻ നഴ്സറി, ഓൾഡ് എയ്ജ് ഹോം, പാലിയേറ്റീവ് കെയർ യൂണിറ്റ്, ഫിറ്റ്നസ്സ് സെന്റർ, കുട നിർമ്മാണം, കയർ പ്രൊഡക്ഷൻ യൂണിറ്റ്, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സർവീസ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, കംപ്യൂട്ടർ സെന്റർ, ട്യൂഷൻ സെന്റർ, ഐടി അനുബന്ധ സ്ഥാപനങ്ങൾ, എന്നീ സംരംഭങ്ങൾ ആരംഭിക്കാൻ ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ ഗ്രാന്റ് ലഭിക്കും. ഒരു സംഘത്തിൽ രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങൾ വേണം. ഇവർ ഫിഷറീസ് വകുപ്പ് തയാറാക്കിയിട്ടുള്ള ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗങ്ങളായവരും 20-40 വയസ് പ്രായമുള്ളവരുമാകണം. ട്രാൻസ്ജൻഡേഴ്സ,് വിധവകൾ, മാറാരോഗങ്ങൾ ബാധിച്ചവർ കുടുംബത്തിലുള്ളവർ, പ്രകൃതി ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവർ, തീരനൈപുണ്യ കോഴ്സ് പഠിച്ച വനിതകൾ എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. സാഫിൽ നിന്ന് ഒരുതവണ ധനസഹായം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോം കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വൈക്കം മത്സ്യഭവൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും വൈക്കം മത്സ്യഭവനിലും സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9495801822, 9961499883,0481-2566823
Follow us on :
Tags:
More in Related News
Please select your location.