Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ചായത്തിലെ ഫയലുകൾ ശുചിമുറിയിൽ : യുഡിഎഫ് പ്രതിഷേധം

13 Feb 2025 12:50 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: പഞ്ചായത്ത് നവീകരണത്തിൻ്റെ ഭാഗമായി ലേലം ചെയ്ത് വിറ്റ പഞ്ചായത്തിലെ ഫയലുകൾ ശുചിമുറിക്ക് മുന്നിൽ കൂട്ടിയിട്ടതിൽ യു.ഡി.എഫ് പ്രതിഷേധം. കുന്ദമംഗലം പഞ്ചായത്തിൽ ഒഴിവാക്കിയ ഫയലുകളാണ് പഞ്ചായത്തിൻ്റെ ശുചിമുറിക്ക് മുന്നിൽ കൂട്ടിയിട്ടത്. പഞ്ചായത്ത് അവധി ദിവസായ കഴിഞ്ഞ ഞായറാഴ്ചയാണ് പഞ്ചായത്തിലെ ഫയലുകൾ എടുത്ത് മാറ്റിയത്. ജനങ്ങളുടെ പ്രധാനപ്പെട്ട രേഖകളാണ് ശുചിമുറിക്ക് മുന്നിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതെന്ന് യുഡിഎഫ് നേതാക്കാൾ പറഞ്ഞു. പ്രതിഷേധവുമായി പഞ്ചായത്തിലേക്കെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. നടപടി ക്രമങ്ങൾ പാലിച്ചാണ് ഫയലുകൾ ലേലം ചെയ്തതെന്നും രേഖാമൂലം എഴുതി കൊടുക്കാമെന്നും സെക്രട്ടറി ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.. പ്രതിഷേധത്തിന് എം.പി കേളുകുട്ടി, ഒ ഉസൈൻ , എം. ബാബു മോൻ, കെ.കെ ഷമീൽ, സി. അബ്ദുൽ ഗഫൂർ, ഐ മുഹമ്മദ് കോയ, എം.പി അശോകൻ, ജിജിത്ത് പൈങ്ങോട്ടുപുറം, വി.കെ അൻഫാസ് , എ കെ ഷൗക്കത്തലി, സി.പി രമേശൻ, പി. ഷൗക്കലത്തി, പഞ്ചായത്തംഗങ്ങളായ യു.സി ബുഷറ, കെ.കെ..സി നൗഷാദ്, ലീന വാസുദേവ്, ജിഷ ചോലക്കമണ്ണിൽ , പി കൗലത്ത് , സമീറ അരീപുറത്ത്, അംബിക ദേവി ഷൈജ വളപ്പിൽ, ഫാത്തിമ ജസ് ലിൻഎന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News