Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിടപ്പാടത്തിനും ജീവിതത്തിനും സമരത്തിലേക്ക് നീങ്ങേണ്ട ഗതികേട്; വയനാട്ടില്‍ പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധം

30 Oct 2024 08:47 IST

Shafeek cn

Share News :

കല്‍പ്പറ്റ : ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ ഇന്ന് വയനാട് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി 3 മാസം പൂര്‍ത്തിയാകുമ്പോഴാണ് ദുരന്തബാധിതര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ഇതിനിടെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വയനാടിന് നല്‍കുന്ന സഹായത്തില്‍ തീരുമാനം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്ത ബാധിതര്‍ക്ക് മാത്രമായി പ്രത്യേക കേന്ദ്ര പാക്കേജ് വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.


സമരമാര്‍ഗത്തിലേക്ക് നീങ്ങേണ്ട ഗതികേടിലാണ് ചൂരല്‍മല മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതര്‍. ടൌണ്‍ഷിപ്പിനായി എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കല്‍ നിയമകുരുക്കിലായിരിക്കുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിരെ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണനയിലാണ്. നവംബര്‍ നാലിന് ഹര്‍ജി പരിഗണിക്കും വരെ ഏറ്റെടുക്കല്‍ വേണ്ടെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നു. ദിവസം മുന്നൂറ് രൂപ വച്ചുള്ള സഹായം അടക്കം തുടര്‍ന്ന് കിട്ടാതായതോടെ സാമ്പത്തിക പ്രതിസന്ധിയും ദുരിതബാധിതര്‍ക്ക് രൂക്ഷമാണ്. വായ്പകള്‍ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂര്‍ണമായിട്ടില്ല. ഇതോടെയാണ് ദുരിതബാധിതര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചതും ഇപ്പോള്‍ സമരത്തിനിറങ്ങുന്നതും. 

Follow us on :

More in Related News