Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 12:18 IST
Share News :
മലപ്പുറം : തിങ്കളാഴ്ച മുതല്‍ പെയ്യുന്ന അതിശക്തമായ മഴയില്‍ ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയർന്നു. പുഴകള്‍ കരകവിഞ്ഞതോടെ തീരപ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ പൊന്നാനിയില്‍ 286 മില്ലീമീറ്ററും വണ്ടൂർ മേഖലയില്‍ 280 മില്ലീമീറ്ററും മഴയാണ് ലഭിച്ചത്. വട്ടംകുളം –264, വളാഞ്ചേരി –-250, അരീക്കോട് –-205 ചാത്തല്ലൂർ –196 എന്നിങ്ങനെയും മഴ ലഭിച്ചു.
പുഴകള്‍ കരകവിഞ്ഞതിനെ തുടർന്ന് കൊണ്ടോട്ടിയില്‍ വീടുകളില്‍ വെള്ളം കയറി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചാലിയാറിന്റെ തീരം വെള്ളത്തിലായതോടെ ഊർങ്ങാട്ടീരിയില്‍ പലഭാഗത്തും ഗതാഗതം പൂർണമായും സ്തംഭിച്ചു. ഭാരതപ്പുഴയുടെ തീരത്തെ കുറ്റിപ്പുറം ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. തിരൂർ – പൂങ്ങോട്ടുകുളം – അന്നാര റോഡില്‍ വെള്ളം കയറിയതോടെ സമീപത്തെ വീടുകളിലുള്ളവരെ മാറ്റാൻ നടപടിയാരംഭിച്ചു. കൂട്ടായി മുതല്‍ പടിഞ്ഞാറെക്കരവരെയുള്ള നിരവധി വീടുകളിലും വെള്ളം കയറി. ചങ്ങരംകുളം പന്താവൂരില്‍ വീടുകളില്‍ വെള്ളം കയറിയതോടെ 15 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
തൂതപ്പുഴ കരകവിഞ്ഞതോടെ ഏലംകുളം പഞ്ചായത്തില്‍ കൊട്ടാരകുത്ത്, തോണിക്കടവ് ഭാഗങ്ങളില്‍ വെള്ളം കയറി. ഏലംകുളം സൗത്ത് എല്‍പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. വെള്ളിയാർ കരകവിഞ്ഞ് നിരവധി കൃഷിയിടങ്ങള്‍ വെള്ളത്തിലായി. മുൻകരുതലിന്റെ ഭാഗമായി മണ്ണാർമല, നെന്മിനി മലയടിവാരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും.
എടവണ്ണ–കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് വാക്കാലൂരില്‍ റോഡ് ഇടിഞ്ഞു. കട്ടുപ്പാറ-–പരിയാപുരം-–അങ്ങാടിപ്പുറം റോഡില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി ഗതാഗതം മുടങ്ങി.
Follow us on :
Tags:
More in Related News
Please select your location.