Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 10:12 IST
Share News :
തിരൂരങ്ങാടി : സർക്കാരിൽ നിന്നും ശമ്പളം ലഭിക്കുന്ന ഭൂരിഭാഗം താൽക്കാലിക നിയമനങ്ങളും അതത് വകുപ്പ് നേരിട്ട് നടത്തുന്നതിനാൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എന്നതിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ് തിരൂരങ്ങാടി മണ്ഡലം അം ആദ്മി ഭാരവാഹികൾ ആരോപിച്ചു
വിദ്യാലയങ്ങളിൽ ഉണ്ടാകുന്ന താൽക്കാലിക അധ്യാപക നിയമങ്ങളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളും മുതൽ എല്ലാ താത്കാലിക ഒഴിവുകളും ആദ്യം അറിയിക്കേണ്ടത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളെ ആണെന്നിരിക്കെ, ഒരു പത്രപരസ്യം നടത്തി വേണ്ടപ്പെട്ടവരെ നിയമിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ 170 നിയമനങ്ങൾ നടത്തിയപ്പോൾ 150 എണ്ണത്തോളം നേരിട്ടുള്ള നിയമനം ആയിരുന്നു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെ മറികടന്നും, നിയമവിരുദ്ധവുമായാണ് ഇത്തരം നിയമനങ്ങൾ നടത്തിയിരിക്കുന്നത് എന്ന് വ്യക്തമായിരിക്കുകയാണ്.
കേരളത്തിൽ നടക്കുന്ന പല പിൻവാതിൽ നിയമനങ്ങളും സമർത്ഥരായ യുവതയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തി, കക്ഷിരാഷ്ട്രീയവും സാമ്പത്തിക സ്വാധീനവും ഉള്ളവരെ ജോലിയിൽ എത്തിക്കാനും, അവിടെ തുടരാനും ആ തുടർച്ചയുടെ പിൻബലത്തിൽ സ്ഥിരപ്പെടുത്താനും ഉള്ള ശ്രമങ്ങൾ ആണന്നും 'ഇത് അഴിമതിയാണെന്നും ഭാരവാഹികൾ ആരോപിച്ചു
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ നടത്തിയ താൽക്കാലിക നിയമനങ്ങൾക്കു പുനർ നിയമനം അനുവദിക്കരുത് എന്നും താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി മാത്രം നടത്തണമെന്നത് നിർബന്ധമാക്കുകയും നിയമവിരുദ്ധമായി നിയമനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളായ മണ്ഡലം പ്രസിഡണ്ട് ഷമീം ഹംസ പി ഓ, സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്ത്, ഫൈസൽ ചെമ്മാട്, അക്ബർ കൊടിഞ്ഞി, സ്വദീഖ് തെയ്യാല,കുഞ്ഞീതു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.