Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപരിപഠനത്തിന് കൈത്താങ്ങായി 'സീഡ്സ്'

03 Jan 2026 20:14 IST

Koya kunnamangalam

Share News :

കുന്ദമംഗലം: നിർധനരായ വിദ്യാർഥി പ്രതിഭകൾക്ക് ഉപരിപഠനത്തിന് കൈത്താങ്ങും മാർഗ്ഗനിർദ്ദേശവു നൽകുന്നതിന് രൂപീകരിച്ച 'സീഡ്സ്' എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കുന്ദമംഗലത്ത് തുടങ്ങി. സപ്പോർട്ടിംഗ് എജുക്കേഷൻ ടു എംപവർ ഡ്രീംസ് ഓഫ് സ്റ്റുഡൻസ് എന്നതിന്റെ ചുരുക്കപ്പേരാണ് 'സീഡ്സ്'.ട്രസ്റ്റിന്റെ ഉദ്ഘാടനം അഡ്വ. പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ അബ്ദുൽ ഗഫൂർ അധ്യക്ഷനായി. എൻ ഐ ടി പ്രൊഫ. അബ്ദുൽ നസീർ മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഫസീല ട്രസ്റ്റിന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് നടത്തി.

 കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. അനിൽകുമാർ എം ബാബുമോൻ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി, കെ.പി. വസന്തരാജ്, തിരുപ്പതി ഐഐടി ജൂനിയർ സൂപ്രണ്ട് അ ദീം യൂസഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു.അസ്സയിൻ പന്തീർപാടം സംഗൃഹ പ്രഭാഷണം നടത്തി.ട്രസ്റ്റ് കൺവീനർ സുബൈർ കുന്ദമംഗലം സ്വാഗതവും എ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News