Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 10:17 IST
Share News :
പേരാമ്പ്ര: സൗന്ദര്യാന്വേഷണത്തിലും കാവ്യ ശാസ്ത്രത്തിലും ടി. പി.രാജീവന്റെ കവിതകളിൽ രാഷ്ട്രീയം പ്രധാനമായിരുന്നുവെന്ന് തമിഴ്‌കവി യുവൻ ചന്ദ്രശേഖരൻ .സങ്കീർണ്ണബിംബങ്ങളിൽ നിന്ന് വ്യത്യസ്തമായി നിത്യ ജീവിതങ്ങൾ നിറയുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. ആദ്യകാല ടി.പി.രാജീവൻ കവിതകൾ രാഷ്ട്രീയപരമായി ബലപ്പെടുന്നത് പിൽക്കാല കവിതകളിൽ കാണാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനീതി കണ്ടാൽ പ്രതികരിക്കുന്ന രാഷ്ട്രതന്ത്ര ചിന്തകളാണ് അതിന്റെ കാതൽ. ഏതെങ്കിലും ഒരു പക്ഷത്തോട് അത് ചേർന്നു നിക്കുന്നില്ല. പുറപ്പെട്ടുപോയവാക്ക്ടി .പി.രാജീവൻ എഴുത്തും ജീവിതവും എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള കവിതയെ ഭാഷയിലും പ്രമേയത്തിലുംഭാവുകത്വത്തിലും ഏറെസ്വാധീനിച്ച കവിയാണ് ടി. പി.രാജീവനെന്ന്
കവി പി രാമൻ പറഞ്ഞു. കവിതയുടെ ഗദ്യ ശൈലിയെ ജീവസ്സുറ്റതാക്കുന്ന പരിണാമഘട്ടങ്ങൾ രാജിവൻ കവിതകളിലുണ്ടെന്നും- പി രാമൻ പറഞ്ഞു. സംഘാടകസമിതി ചെയർമാൻഡോ കെ എൻ.അജോയ്കുമാർ അധ്യക്ഷത വഹിച്ചു . കൺവീനർ പി.സി.രാജേഷ് സ്വാഗതം പറഞ്ഞു. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാര ജേതാവ് രാജൻ തിരുവോത്തിനെ വേദിയിൽ ആദരിച്ചു.
വിവിധ സെഷനുകളിലായി അൻവർ അലി, വീരാൻകുട്ടി,വി. കെ പ്രഭാകരൻ,ശ്യാംസുന്ദർ, പി.എസ്. ബിന്ദു മോൾ,
കെ.പി.സീന, ബാലസുന്ദരം,കെ.കെ. ചന്ദ്രൻ, പി. സോമനാഥൻ,ലതീഷ് നടുക്കണ്ടി,ബൈജു ആവള, കെ.ടി.ദിനേശൻ, സീന പനോളി
അഷ്റഫ് കല്ലോട് തുടങ്ങിയവർ സംസാരിച്ചു. വി. പി.സതീശൻ, ബാബു മമ്മിളി, എ.സുബാഷ് കുമാർ എന്നിവർ മോഡറേറ്റർമാരായി.
തുടർന്ന് പ്രശസ്ത ഗായിക നിസ അസീസി അവതരിപ്പിച്ച ഗാനസന്ധ്യ നടന്നു.രണ്ടു ദിവസങ്ങളിലായി പുസ്തകോത്സവം
നടക്കുന്നു.
രണ്ടാം ദിനമായ ഇന്ന് നടക്കുന്ന വിവിധ സെഷനുകളിൽ എഴുത്തുകാരായ കൽപ്പറ്റ നാരായണൻ,കെ.വി.സജയ്,എസ്. ജോസഫ്,വീരാൻകുട്ടി, മുസാഫിർ അഹ്‌മദ്,മഹേഷ് മംഗലാട്ട്, പി.എൻ .ഗോപീകൃഷ്ണൻ, രാജേന്ദ്രൻ എടത്തുംകര,സി.ജെ.ജോർജ് എന്നിവർ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് ജോബ് മOത്തിൽ സംവിധാനം ചെയ്ത ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന
ഭക്തക്രിയ നാടകം അരങ്ങേറും
Follow us on :
Tags:
More in Related News
Please select your location.