Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

11 May 2024 20:43 IST

Anvar Kaitharam

Share News :

എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുമോദിച്ചു. നൂറുശതമാനം വിജയം നേടിയ സ്കൂളിൽ 97 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചത്.

സ്കൂളിൽ സ്ഥാപിച്ച സോളാർ പ്ലാന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ മാനേജർ പി എസ് സ്മിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്,

ഈഴവ സമാജം സെക്രട്ടറി പി എസ് ഹരിദാസ്, ഈഴവ സമാജം പ്രസിഡൻറ് എസ് എസ് ജ്യോതി, കെ എസ് ഇ ബി അസിസ്റ്റൻറ് എൻജിനീയർ പി ബിജു, ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ സി എം വർഗീസ്, കെ എസ് ബിന്ദു, എം കെ സജീവൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ടി ജെ ദീപ്തി സ്വാഗതവും പ്രിൻസിപ്പൽ സി എസ് ജാസ്മിൻ നന്ദിയും പറഞ്ഞു.


Follow us on :

Tags:

More in Related News