Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി സൈക്ലത്തോൺ, ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാർ എന്നിവ സംഘടിപ്പിച്ചു.

07 Jun 2024 18:00 IST

Jithu Vijay

Share News :

മലപ്പുറം : ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയില്‍ സൈക്ലത്തോൺ, ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാർ എന്നിവ സംഘടിപ്പിച്ചു. വിവിധ സൈക്ലിങ്ങ് ടീമുകളുടെ സഹകരണത്തോടെ മലപ്പുറം ജില്ലാ കളക്ടറേറ്റ് പരിസരത്തു നിന്ന് ആരംഭിച്ച സൈക്ലത്തോൺ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. 


ഭക്ഷ്യ സുരക്ഷാ ഓഫീസർമാരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.

കുറ്റിപ്പുറം കെ.എം.സി.ടി ആർട്സ് ആന്റ് സയൻസ് കോളേജിൽ നടന്ന ഭക്ഷ്യ സുരക്ഷ ബോധവത്കരണ സെമിനാർ കോളേജ് പ്രിൻസിപ്പൽ എം.ടി ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കൽ ഭക്ഷ്യ സുരക്ഷാ ഓഫീസർ യു.എം ദീപ്തി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ടി. മുഹമ്മദ്‌ ജാഫർ ക്ലാസ്സെടുത്തു.

Follow us on :

Tags:

More in Related News