Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് എക്സിക്യൂട്ടീവ് ക്ലബിന്റെ നേതൃത്വത്തിൽ നൂതന കൃഷി രീതിയെകുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു

31 Jul 2024 21:49 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറവിലങ്ങാട് എക്സിക്യൂട്ടീവ് ക്ലബിന്റെ നേതൃത്വത്തിൽ, കുറവിലങ്ങാട് കൃഷിഭവൻ, കുറവിലങ്ങാട് സർവീസ് സഹകരണബാങ്ക് എന്നിവരുടെ സഹകരണത്തോടെ കൃഷിക്കാർക്കും, കൃഷിയെ സ്നേഹിക്കുന്നവർക്കുമായി ആഗസ്റ്റ് 4ന് രാവിലെ10.00 മണിമുതൽ എക്സിക്യൂട്ടീവ് ക്ലബ്ഹൗസിൽ പുതിയ കാലഘട്ടത്തിലെ നൂതന കൃഷി രീതിയെകുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു 

കോട്ടയം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോജോ ചിറത്തടം മുഖ്യപ്രഭാഷണം നടത്തും. എക്സിക്യൂട്ടീവ് ക്ലബ് പ്രസിഡന്റ് റോയ് ജോൺ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, സഹകരണബാങ്ക് പ്രസിഡന്റ് സിറിയക് പൈനാപ്പള്ളി തുടങ്ങിയവർ പ്രസംഗിക്കും. 

സെമിനാറിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 പേർക്ക് 4 ഇനത്തിലുള്ള പച്ചക്കറി തൈകൾ സൗജന്യമായി ലഭിക്കുന്നതാണ്. 

രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പർ:+91 94477 38162 (ജോഷി പോൾ)




Follow us on :

More in Related News