Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2025 13:12 IST
Share News :
പൊന്നാനി : പൊന്നാനിയിലെ കായിക പ്രേമികൾ ഏറെ നാളായി കാത്തിരുന്ന സ്വന്തം സ്റ്റേഡിയമെന്നത് യാഥാർത്ഥ്യമാവുന്നു. ആധുനികമായ രീതിയിൽ സ്വിമ്മിംഗ് പൂൾ അടക്കം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഇൻഡോർ സ്റ്റേഡിയമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പൊന്നാനി നിളയോരപാതയിൽ നടക്കുന്ന സ്റ്റേഡിയത്തിന്റെ തറക്കല്ലിടൽ കർമം ആഗസ്ത് 9 ന് വൈകീട്ട് 4 ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുമെന്ന് പൊന്നാനിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പി. നന്ദകുമാർ എംഎൽഎ പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ തന്നെ പ്രശസ്തരായ കബഡി താരങ്ങളുള്ള പൊന്നാനിയിൽ അവർക്കുള്ള മികച്ച പരിശീലനം ലഭ്യമാക്കാനും ഈ സ്റ്റേഡിയം കൊണ്ട് സാധിക്കും. കായിക വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബി ഫണ്ടിൽ നിന്നും 17 കോടിയോളം രൂപ വകയിരുത്തിയാണ് സ്റ്റേഡിയത്തിന്റെ നിർമാണം നടക്കുക. ഹിൽട്രാക്ക് വയനാട് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്ത് നിർമാണം നടത്തുന്നത്. 18 മാസമാണ് നിർമാണ കാലാവധി.
Follow us on :
Tags:
More in Related News
Please select your location.