Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 23:23 IST
Share News :
കൽപ്പറ്റ : വയനാട് ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞ ഫൈസ മോളുടെ ഭൗതിക ശരീരം ഡിഎൻഎ ടെസ്റ്റിൽ തിരിച്ചറിഞ്ഞതിനെ തുടർന്ന് യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ കൽപ്പറ്റ പൊതുശ്മശാനത്തിൽ നിന്നും പുറത്തെടുത്ത് പുത്തുമല പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഫൈസമോളുടെ പിതാവ് ഷാജഹാൻ്റെ മുതദേഹം സംസ്കരിച്ചതിന് തൊട്ടടുത്ത് ഫൈസ മോളെ സംസ്കരിക്കണമെന്ന മാതാവിൻ്റെ ആവശ്യപ്രകാരം ആണ് സംസ്കാരം നടന്നത്. ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് , പ്രസിഡൻ്റ് കെ എം ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.