Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 15:24 IST
Share News :
കൊല്ലം: കെഎസ്ആർടിസി ബസ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം ഇല്ലായ്മയെയും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിർദ്ദേശം നൽകി.
ചെയർമാൻ , മാനേജിംഗ് ഡയറക്ടർ എന്നിവർകെഎസ്ആർടിസിയു ടെ ചില ഡിപ്പോകൾ സന്ദർശിക്കുകയും ഇവിടങ്ങളിലെ ശൗചാലയങ്ങളിൽ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ല എന്നുള്ളത്
ബോധ്യപ്പെടുകയുമുണ്ടായി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കർശ്ശന നടപടികൾക്ക് തുടക്കമായത്.
കെഎസ്ആർടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാർ ഉടമ്പടിയിലെ ശുചീകരണ പ്രവർത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ല എന്നതാണ് ബോധ്യപ്പെടുന്നത്.
പ്രസ്തുത വിഷയത്തിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുന്നതിന് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും കേരളത്തിലെ എല്ലാ യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ കർശനമാക്കണമെന്നും സി എം ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ കെഎസ്ആർടിസി ബസ്റ്റാൻഡുകളിൽ വൃത്തിയും ശുദ്ധിയും ഉള്ള സാഹചര്യം നിലനിർത്തുന്നത് പരിശോധിച്ച് വിലയിരുത്തുന്നതിനായി യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഹൗസ് കീപ്പിംഗ് കമ്മിറ്റികൾ രൂപീകരിച്ച് റിപ്പോർട്ട് നൽകുവാനും ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.