Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 21:08 IST
Share News :
മറയൂര്‍: മറയൂര്‍ ടൗണിന് സമീപം ജനവാസ മേഖലയിലെത്തിയ ഒറ്റയാന് കരിമ്പ് കൃഷി നശിപ്പിച്ചു, വേലിയും തകര്‍ത്തു. മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ കോളനിയിലെ പാരമ്പര്യ കരിമ്പ് കര്‍ഷകനായ മയില്‍വാഹനന്റെ പുരയിടത്തിലാണ് ഒറ്റയാന് ഇറങ്ങി കരിമ്പ് കൃഷി നശിപ്പിച്ചത്. ലക്ഷത്തിലധികം രൂപ മുടക്കി നിര്‍മിച്ച കമ്പിവേലിയും ഒറ്റയാന് തകര്‍ത്തു. ഒരുമാസ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം ഒറ്റയാന് ഇറങ്ങിത്തുടങ്ങിയിരിക്കുന്നത്. പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ ശേഷമാണ് കരിമ്പ് തോട്ടത്തില്‍ കടന്നുകൂടിയത്. ഇനി കരിമ്പിന്റെ രുചികണ്ട് ആനക്കൂട്ടങ്ങള്‍ ഇറങ്ങിയാല്‍ മറയൂരില്‍ കരിമ്പ് കൃഷിയും നാമവിശേഷമാകും എന്നാണ് കര്‍ഷകര്‍ പറയുന്നത്.
Follow us on :
More in Related News
Please select your location.