Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെങ്ങാലൂര്‍ കെ.എസ്.ഇ.ബി സബ്‍സ്റ്റേഷനുകളുടെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച

22 Sep 2024 13:51 IST

- Jithu Vijay

Share News :


 മലപ്പുറം : ജില്ലയിലെ വെങ്ങാലൂരില്‍ കെ.എസ്.ഇ.ബി സ്ഥാപിക്കുന്ന 220 കെ.വി, 110 കെ.വി സബ്‍സ്റ്റേഷനുകളുടെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച്ച നടക്കും. രാവിലെ 10.30 ന് പുല്ലൂരാല്‍ നെടിയോടത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ 220 കെ.വി സബ് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും 110 കെ.വി സബ്‍സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും നിര്‍വഹിക്കും. ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, എം.എല്‍.എമാരായ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, ഡോ. കെ.ടി ജലീല്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Follow us on :

More in Related News