Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാരാണസി ശ്രീ കാശി മഠത്തിന്റെ മഠധിപതിയായിരുന്ന സ്വാമി സുധീന്ദ്ര തീർഥയുടെ പാദുകഘോഷ യാത്രയ്ക്ക് വൈക്കത്ത് സ്വീകരണം.

22 Nov 2024 12:25 IST

santhosh sharma.v

Share News :

വൈക്കം: വാരാണസി ശ്രീ കാശി മഠത്തിന്റെ ഇരുപതാമത് മഠധിപതി യായിരുന്ന സ്വാമി സുധീന്ദ്ര തീർത്ഥയുടെ നൂറാമത് ജന്മദിനത്തോടനുബന്ധിച്ച് രണ്ടു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾക്ക് തുടക്കമായി. മഠധിപതി സംയമീന്ദ്ര തീർത്ഥ ആഘോഷങ്ങൾക് തുടക്കം കുറിച്ചു.

സ്വാമിയുടെ പാദുകങ്ങൾ വഹിച്ചുള്ള ദിഗ് വിജയ രഥ ഘോഷയാത്ര നവംബർ 25 തിങ്കളാഴ്ച കോട്ടയം താഴത്തങ്ങാടി തിരുമല ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് 7ന് വൈക്കം ജി എസ് ബി സമാജത്തിൽ എത്തിച്ചേരും. വൈക്കം കിഴക്കേനടയിലുള്ള സമാജം മന്ദിരത്തിലേക്ക് വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ രഥം അനയിച്ച പ്രാർത്ഥനാ പരിപാടി കളോടെ ഉജ്വല സ്വീകരണം നൽകും. സമാജം പ്രസിഡൻ്റ് ഉമേഷ്‌ ഷേണായ്, സെക്രട്ടറി രാമചന്ദ്ര പ്രഭു മറ്റ് സമാജം ഭാരവാഹികൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകും. 26 ന് വൈകിട്ട് 4ന് വിശുദ്ധ പാദുകങ്ങൾ കൊച്ചി അണ്ടികടവ് തിരുമല ക്ഷേത്രത്തിലേക്ക് കൊണ്ടു പോകും.

Follow us on :

More in Related News