Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2024 20:35 IST
Share News :
മേപ്പയ്യൂർ: കൊഴുക്കല്ലൂർ കെ.ജി.എം.എസ് .യു.പി സ്കൂളിൽ ഹരിതം പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ കറിവേപ്പിൻ തോട്ടം പദ്ധതി ആരംഭിച്ചു. വിഷരഹിതമായ കറിവേപ്പ് സ്കൂളിൽ നിന്നും ഉദ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ഇതിൻ്റെ ഭാഗമായി കുട്ടികളും വീട്ടിൽ കറിവേപ്പിൻ തൈകൾ നടുന്നുണ്ട്. പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ സി.രാഘവൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
എം.പി ടി.എ. ചെയർപേഴ്സൺ ജസ് ല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് എം.റീജ സ്വാഗതവും
പരിസ്ഥിതി ക്ലബ് കോഓഡിനേറ്റർ
ഇ.കെ. മോഹൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.