Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി

18 Aug 2024 08:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ അഗസ്റ് 17(1200 ചിങ്ങം1)കർഷക ദിനപരിപാടികൾ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ് ഘാടനം ചെയ്തു.ചടങ്ങിന് മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കോമളവല്ലി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിന് കൃഷി ഓഫീസർ ശ്രീമതി . ഷിജിന വി എം സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി നിർമല ജിമ്മി മുഖ്യ പ്രഭാഷണം നടത്തി.കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി നിഷ മേരി സിറിയക് പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.പ്രസ്തുത ചടങ്ങിൽ താഴെ പറയുന്ന കർഷകരെ ആദരിച്ചു.ചിന്നമ്മ മാത്യു,തെക്കേ മൈലപറമ്പിൽ (മികച്ച വനിതാ കർഷക),ഡോ.പി പി രാധാകൃഷ്ണൻ നായർ അമൃതം(ജൈവ കർഷകൻ),എം വി ജോസഫ് ചിറയിൽ(മുതിർന്ന കർഷകൻ), റോയ് തോമസ് മലയിൽ(സമ്മിശ്ര കർഷകൻ),രാജു ജേക്കബ് മണിയിലയിൽ (ക്ഷീര കർഷകൻ),ഗോപാലൻ കെ സി വടാത്തലച്ചിറയിൽ(എസ് സി കർഷകൻ,രതീശൻ എം വി മനക്കപറമ്പിൽ(കർഷക തൊഴിലാളി),മാത്യു ടി ടി തുമ്പശ്ശേരിൽ (പച്ചക്കറി കർഷകൻ),ആകാശ് സിറിയക് മുണ്ടുമൂഴിക്കര(വിദ്യാർത്ഥി കർഷകൻ),റോയ് മാത്യു തെക്കേവീട്ടിൽ(നെൽ കർഷകൻ),ഹരിതമിത്ര കൃഷികൂട്ടം(മികച്ച കൃഷിക്കൂട്ടം)

ഇതോടൊപ്പം മാഞ്ഞൂർ കൃഷിഭവനിൽ പുതുതായി ആരംഭിച്ച വിള ആരോഗ്യപരിപാലന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ടി

 ജില്ലാ,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും കാർഷിക വികസന സമിതി അംഗങ്ങളും,കുടുംബശ്രീ അംഗങ്ങളും കർഷക പ്രമുഖരും പങ്കെടുത്തു.ഇതോടൊപ്പം നടത്തിയ കർഷക സെമിനാറിന് ശ്രീമതി സ്നേഹലത മാത്യൂസ് അസിസ്റ്റൻ്റ് സോയിൽ കെമിസ്റ് DSTL കോഴ നേതൃത്വം വഹിച്ചു.കർഷ ദിന പരിപാടിക്ക് അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീമതി രമ ഭാസ്കരൻ കൃതജ്ഞത രേഖപ്പെടുത്തി.





Follow us on :

More in Related News