Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: മത്സ്യത്തൊഴിലാളി യൂണിയൻ

05 Aug 2024 10:22 IST

Anvar Kaitharam

Share News :

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: മത്സ്യത്തൊഴിലാളി യൂണിയൻ


പറവൂർ: വയനാട് പ്രകൃതി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) പറവൂർ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ചിറ്റാറ്റുകര മിൽമ ഹാളിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗം എ കെ ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് യേശുദാസ് പറപ്പിള്ളി അധ്യക്ഷനായി. സിപിഎം ഏരിയ ആക്റ്റിംഗ്‌ സെക്രട്ടറി കെ ഡി വേണുഗോപാൽ,

സ്വാഗത സംഘം ചെയർമാൻ ടി എസ് രാജൻ, സിഐടിയു ഏരിയ പ്രസിഡൻ്റ് പി കെ സോമൻ, ജില്ലാ കമ്മിറ്റി അംഗം ഷോല ദിലീഷ്, വി എസ് ഷഡാനന്ദൻ, എം എ അനൂപ്, അനിതാ തമ്പി എന്നിവർ സംസാരിച്ചു.യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ഇ വി സുധീഷ് സംഘടനാ റിപ്പോർട്ടും, എരിയ സെക്രട്ടറി എ എ പ്രതാപൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

ഭാരവാഹികളായി എം എ അനുപ്(പ്രസിഡൻ്റ്), വാസന്തി പുഷ്പൻ, എ വി പത്മൻ(വൈസ് പ്രസിഡൻ്റുമാർ), എ എ പ്രതാപൻ (സെക്രട്ടറി), അനിതാ തമ്പി, എം എ ഗിരീഷ് (ജോയിൻ്റ് സെക്രട്ടറിമാർ), ടി എൻ രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News