Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടുപന്നികള്‍ കൃഷിനശിപ്പിച്ചു

10 Nov 2024 17:56 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കാട്ടുപന്നികള്‍  കൃഷിനശിപ്പിച്ചു

കോടാലി: മറ്റത്തൂരിലെ മലയോര ഗ്രാമങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം വര്‍ധിച്ചു. രാത്രിയായാല്‍ മലയില്‍ നിന്ന് ഇറങ്ങിവരുന്ന പന്നിക്കൂട്ടം കൃഷിയിടങ്ങളിലും വീട്ടുപറമ്പുകളിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ചേന,ചേമ്പ്, കാച്ചില്‍, കപ്പ തുടങ്ങിയയെല്ലാം പന്നികള്‍ നശിപ്പിക്കുന്നത് പതിവുസംഭവമാണ്. നേന്ത്രവാഴകളും ഇവ കുത്തിമറിച്ചിടുന്നുണ്ട്. കഴിഞ്ഞ രാത്രി കടമ്പോട് കനാല്‍പരിസരത്തെ വീട്ടുപറമ്പുകളിലിറങ്ങിയ പന്നിക്കൂട്ടം ചേന,ചേമ്പ് എന്നിവ നശിപ്പിച്ചു.


Follow us on :

More in Related News